കുന്ദമംഗലം: കുന്ദമംഗലം പെരുവയൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ, വൈദ്യുതി ചാർജ് വില വർദ്ധനവിനെതിരെ കുന്നമംഗലം കെഎസ്ഇബി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. കുന്നമംഗലം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വളപ്പിൽ റസാക്ക് അധ്യക്ഷത വഹിച്ച പരിപാടിയിൽ ,കെപിസിസി ജനറൽ സെക്രട്ടറി കെ ജയന്ത് പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു. പെരുവയൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് രവികുമാർ പനോളി സ്വാഗതം പറഞ്ഞു. ഡിസിസി ജനറൽ സെക്രട്ടറിമാരായ വിനോദ് പടനിലം, ഇ എം ജയപ്രകാശ്, മഹിള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാധാ ഹരിദാസ്, ബാബു നെല്ലു ളി, എ ഷിയാലി, എം പി കേളു ക്കുട്ടി, സുജിത്ത് കാഞ്ഞോളി തുടങ്ങിയവർ പ്രസംഗിച്ചു.
വൈദ്യുതി ചാർജ് വില വർദ്ധനവ്: പ്രതിഷേധ മാർച്ച് നടത്തി കുന്ദമംഗലം പെരുവയൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി

