Trending

സി കെ ദാമോദരൻ മാസ്റ്ററെ ആദരിച്ചു

കേരള സ്‌റ്റേറ്റ് ഹൗസിംഗ് ഫെഡറേഷൻ്റെ എർണാകുളത്തു വെച്ച് നടന്ന വാർഷിക പൊതുയോഗത്തിൽ 25 വർഷത്തിലധികം പ്രൈമറി ഹൗസിംഗ് സൊസൈറ്റികളിൽ പ്രസിഡൻ്റ് മാരായിരുന്ന സഹകാരികളെ ആദരിച്ചിരുന്നു. അസുഖം മൂലം പ്രസ്തുത പരിപാടിയിൽ പങ്കെടുക്കാൻ സാധിക്കാതിരുന്ന കുന്ദമംഗലം കോ .ഓപ്പറേറ്റീവ് റൂറൽ ഹൗസിംഗ് സൊസൈറ്റിയുടെ സ്ഥാപകനും 39 വർഷക്കാലം പ്രസിഡൻ്റായി സേവനമനുഷ്ഠിക്കുകയും ചെയ്ത മികച്ച സഹകാരിയും പൊതു പ്രവർത്തകനുമായസി.കെ ദാമോദരൻ മാസ്റ്ററെ അദ്ദേഹത്തിൻ്റ വസതിയിലെത്തി പൊന്നാടയണിച്ചു മൊമൻ്റോയും ഉപഹാരങ്ങളും നൽകി ആദരിച്ചു.ചടങ്ങിൽ കുന്ദമംഗലം കോ ഓപ്പറേറ്റീവ് റൂറൽ ഹൗസിംഗ് സൊസൈറ്റി വൈസ് പ്രസിഡൻ്റ് സി.പി രമേശൻ, സംഘം സെക്രട്ടറി കൃഷ്ണപ്രസാദ്. വിപി, ജീവനക്കാരായ ഗിരീഷ് ടി.കെ, അജേഷ് പൊയിൽതാഴം എന്നിവർ പങ്കെടുത്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!