Local

കന്യാകുമാരിയിൽ മെഡിക്കൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു; ആത്മഹത്യാ കുറിപ്പിൽ അധ്യാപകരുടെ പേരും

കന്യാകുമാരി: കന്യാകുമാരി ജില്ലയിലെ കുലശേഖരത്ത് സ്വകാര്യ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിനിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. തൂത്തുക്കുടി ജില്ലയിലെ ശിവകുമാറിന്റെ മകൾ സുകൃത (27) ആണ് ആത്മഹത്യ ചെയ്തത്. കടലാസിൽ  മൂന്ന് അധ്യാപകരുടെ പേര് എഴുതി വച്ചാണ് വിദ്യാർത്ഥിനി ജീവനൊടുക്കിയത്.  വിദ്യാർത്ഥിനിയുടെ മുറിയിൽ നിന്നും കുലശേഖരം പോലീസ് പേരെഴുതിയ കുറിപ്പ്   കണ്ടെത്തി. 
രണ്ടാം വർഷ മെഡിക്കൽ വിദ്യാർത്ഥിനിയാണ് സുകൃത.അദ്ധ്യാപകരുടെ മാനസിക പീഡനമാണ് ജീവനൊടുക്കാൻ കാരണമെന്നാണ് ആത്മാഹത്യ കുറിപ്പിൽ പറയുന്നത്. ക്ലാസിൽ പോകാതെ ഹോസ്റ്റൽ മുറിയിൽ കിടക്കുകയായിരുന്നു സുകൃത. മറ്റു വിദ്യാർത്ഥിനികൾ രാത്രിയിൽ മുറിയിൽ എത്തിയപ്പോഴാണ് ആത്മഹത്യ ചെയ്ത നിലയിൽ സുകൃതയെ കണ്ടെത്തിയത്
മൃതദേഹം നാഗർകോവിൽ ആശാരി പള്ളം മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി. കുലശേഖരം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!