Local News

അറിയിപ്പുകൾ

ജേണലിസം കോഴ്സ്- സീറ്റുകള്‍ ഒഴിവ്

കെല്‍ട്രോണ്‍ നടത്തുന്ന ടെലിവിഷന്‍ ജേണലിസം കോഴ്സില്‍ തിരുവനന്തപുരം, കോഴിക്കോട് സെന്ററുകളില്‍ സീറ്റുകള്‍ ഒഴിവുണ്ട്. ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവര്‍ക്ക് വിദ്യാഭ്യാസ രേഖകളുമായി നേരിട്ടെത്തി അഡ്മിഷന്‍ എടുക്കാം. അവസാന തീയതി ഒക്ടോബര്‍ 20. പ്രായപരിധി 30 വയസ്. പ്രിന്റ് ജേണലിസം, മൊബൈല്‍ ജേണലിസം എന്നിവയിലും പരിശീലനം ലഭിക്കും. മാധ്യമ സ്ഥാപനങ്ങളില്‍ പരിശീലനം, ഇന്റേണ്‍ഷിപ്പ്, പ്ലേസ്മെന്റ് സഹായം എന്നിവ നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 9544958182, 8137969292.

റേഷന്‍ കാര്‍ഡ് വിതരണം- സിറ്റിങ് 12ന്

മണിയൂര്‍ പഞ്ചായത്തില്‍ താമസക്കാരായ വാടക വീട്, വാടക ക്വാര്‍ട്ടേഴ്‌സ്, കുടില്‍, ഷെഡ്, പുറമ്പോക്ക് ഭൂമി, റോഡരിക് എന്നിവിടങ്ങളില്‍ താമസിക്കുന്നവരും തണ്ണീര്‍ത്തടം, സി.ആര്‍ സെഡ് ഡാറ്റ ബാങ്ക് എന്നിവിടങ്ങളില്‍ ഉള്‍പ്പെട്ട ഭൂമി, കൈവശ രേഖ ലഭിക്കാന്‍ പ്രയാസമുള്ള ഭൂമി തുടങ്ങിയ ന്യായമായ കാരണങ്ങളില്‍ വീട്ട് നമ്പര്‍ ലഭിക്കാത്തവരും കാലങ്ങളായി റേഷന്‍ കാര്‍ഡില്ലാത്തവരുമായ
കുടുംബങ്ങള്‍ക്ക് റേഷന്‍ കാര്‍ഡ് നല്‍കുന്നതിനായി സിറ്റിങ് നടത്തുന്നു.

മണിയൂര്‍ പഞ്ചായത്തിലെ മീനത്ത് കര അങ്കണവാടിയില്‍ ഒക്ടോബര്‍ 12ന് സിറ്റിങ് നടത്തും. മേല്‍ പറഞ്ഞ വിഭാഗത്തില്‍പെട്ട മണിയൂര്‍ പഞ്ചായത്തില്‍ താമസമുള്ള കാര്‍ഡുടമ ആവേണ്ടവര്‍ വരുമാന സര്‍ട്ടഫിക്കറ്റ്, ഇരുപത് രൂപയുടെ മുദ്രപത്രം എന്നിവ സഹിതം അന്ന് രാവിലെ 10 മണിക്ക് മീനത്ത്ക്കര അങ്കണവാടിയില്‍ എത്തിച്ചേരണമെന്ന് വടകര താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

ദര്‍ഘാസ് ക്ഷണിച്ചു

തോടന്നൂര്‍ ബ്ലോക്ക് പഞ്ചാത്തിലെ പൊതുമരാമത്ത് പ്രവൃത്തികള്‍ (12 എണ്ണം) ചെയ്യുന്നതിനായി ദര്‍ഘാസ് ക്ഷണിച്ചു. ഓണ്‍ലൈനായി സമര്‍പ്പിക്കാവുന്ന അവസാന തീയതി ഒക്ടോബര്‍ 20ന് വൈകീട്ട് ആറ് മണി. പ്രവൃത്തികളെ സംബന്ധിച്ച വിശദവിവരങ്ങള്‍ http://tender.isgkerala.gov.in/pages/displayTender.php, www.etenders.kerala.gov.in ലഭിക്കും. ഫോണ്‍: 0496 2590232.

കുടിവെള്ള സ്രോതസുകളുടെ ഗുണനിലവാരം പരിശോധിച്ചു

ജലനിധിയുടെ സഹായത്തോടെ അഴിയൂര്‍ പഞ്ചായത്തിലെ മുഴുവന്‍ കുടിവെള്ള സ്രോതസുകളുടെയും ജല ഗുണനിലവാരം പരിശോധിക്കുന്ന പദ്ധതിക്ക് അഴിയൂരില്‍ തുടക്കമായി. ഇതിന്റെ ഭാഗമായി ഓരോ വാര്‍ഡില്‍ നിന്നും രണ്ട് കമ്മ്യൂണിറ്റി വളണ്ടിയര്‍മാര്‍ക്കും ജനപ്രതിനിധികള്‍ക്കുമുള്ള പരിശീലനം ഗ്രീന്‍സ് ആയുര്‍വേദ ആശുപത്രിയില്‍ സംഘടിപ്പിച്ചു.

പരിശീലനത്തിന് ശേഷം വളണ്ടിര്‍മാര്‍ വെള്ളത്തിന്റെ പരിശോധന നടത്തി. പരിശീലനം അഴിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മര്‍ ഉദ്ഘാടനം ചെയ്തു. കേരള റൂറല്‍ വാട്ടര്‍ സപ്ലൈ ആന്റ് സാനിറ്റേഷന്‍ ഏജന്‍സി മാനേജര്‍ എം.പി ഷഹിര്‍ പദ്ധതി വിശദികരിച്ചു. എന്‍ജിനീയര്‍ ടി നിഷ്ന ക്ലാസെടുത്തു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ അനീഷ ആനന്ദ് സദനം, രമ്യ കരോടി, പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുല്‍ ഹമീദ്, ജലനിധി അക്കൗണ്ട്സ് ഓഫീസര്‍ പികെ പ്രശാന്ത് കുമാര്‍, കുടുംബശ്രീ ചെയര്‍പേഴ്സണ്‍ ബിന്ദു ജെയ്‌സണ്‍, ജനപ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.

പ്രൊജക്ട് അസി.തസ്തിക: അഭിമുഖം 23ന്

പനങ്ങാട് പഞ്ചായത്തില്‍ ദിവസവേതന അടിസ്ഥാനത്തില്‍ 15ാം ധനകാര്യകമ്മീഷന് ഗ്രാന്റ് വിനിയോഗം, ഓണ്‍ലൈന്‍ പേമെന്റ് പ്രവൃത്തികളുടെ ജിയോ ടാഗിങ് സഹായ സംവിധാനം എന്നിവയ്ക്ക് പ്രൊജക്ട് അസി. തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഒക്ടോബര്‍ 23 ന് രാവിലെ 11 മണിക്ക് പഞ്ചായത്ത് ഹാളില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. യോഗ്യത – സംസ്ഥാന സാങ്കേതിക പരീക്ഷാ കണ്‍ട്രോളര്‍/സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കൊമേഴ്സ്യല്‍ പ്രാക്ടീസ്/ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്മെന്റ് പാസായിരിക്കണം. അല്ലെങ്കില്‍ കേരളത്തിലെ സര്‍വകലാശാലകള്‍ അംഗീകരിച്ചിട്ടുളള ബിരുദവും ഒപ്പം ഒരു വര്‍ഷത്തില്‍ കുറയാതെയുളള അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷനോ, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷനോ പാസായിരിക്കണം. പ്രായപരിധി 2021 ജനുവരി ഒന്നിന് 18 നും 30 നും ഇടയില്‍. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷത്തെ ഇളവ് അനുവദിക്കും. അപേക്ഷകള്‍ ഒക്ടോബര്‍ 21 നകം പഞ്ചായത്ത് ഓഫീസില്‍ നേരിട്ടോ, ഇമെയില്‍ മുഖേനയോ സമര്‍പ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 0496 2642059.

പട്ടികജാതി വനിതകള്‍ക്ക് സൗജന്യ തൊഴില്‍ പരിശീലനം

പട്ടികജാതി വികസനവുമായി ബന്ധപ്പെട്ട് 2021-22 വര്‍ഷത്തെ ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികജാതി വനിതകള്‍ക്കുള്ള ഫാഷന്‍ ഡിസൈനിങ്, ഐ.ടി. സ്‌കില്‍ എന്നീ തൊഴില്‍ പരിശീലനത്തിനുള്ള അപേക്ഷ ഫോറം സിവില്‍ സ്റ്റേഷനിലെ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നിന്ന് ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 16. ഫോണ്‍: 0495 2370379, 0495 2370026, 8891370026.

റേഷന്‍ വിഹിതം കൈപ്പറ്റണം

രണ്ട് മാസത്തെ ഭക്ഷ്യധാന്യങ്ങള്‍ എഫ്.സി.ഐയില്‍ നിന്നും എന്‍എഫ്.എസ്.എ ഗോഡൗണിലേക്ക് മാറ്റി സൂക്ഷിക്കേണ്ടതിനാല്‍ കാര്‍ഡുടമകള്‍ അവരുടെ റേഷന്‍ വിഹിതം എത്രയും വേഗം കൈപ്പറ്റേണ്ടതാണെന്ന് കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു

ഐ.സി.ഡി.എസ് ദിനാചരണവും പ്രദര്‍ശനവും നടത്തി

കുന്ദമംഗലം അഡിഷണല്‍ ഐ.സി.ഡി.എസിന്റെ ആഭിമുഖ്യത്തില്‍ ഐ.സി.ഡി.എസ് ദിനാചരണവും പ്രദര്‍ശനവും സംഘടിപ്പിച്ചു. കുറ്റിപ്പാല അങ്കണവാടിയില്‍ നടന്ന ചടങ്ങ് മുക്കം നഗരസഭ ചെയര്‍മാന്‍ പി.ടി ബാബു ഉദ്ഘാടനം ചെയ്തു.പ്രദര്‍ശനത്തില്‍ അങ്കണവാടി പ്രീ സ്‌കൂള്‍ പ്രവര്‍ത്തനങ്ങള്‍, പോഷകാഹാരങ്ങള്‍, ഐ.സി.ഡി.എസ് സേവനങ്ങള്‍ എന്നിവ ഭാഗമായി.

നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്‌സന്‍ അഡ്വ. ചാന്ദിനി അധ്യക്ഷത വഹിച്ചു. ആരോഗ്യസ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രജിത പ്രദീപ്, കൗണ്‍സിലര്‍മാരായ വസന്ത കുമാരി, അബ്ദുള്‍ ഗഫൂര്‍, വേണുഗോപാലന്‍, റംല ഗഫൂര്‍. ഫാത്തിമ കൊടപ്പന, സാറ കൂടാരം, ബിന്ദു കെ, ശിശുവികസന പദ്ധതി ഓഫീസര്‍ അനിത കുമാരി, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ ലിസ, അങ്കണവാടി പ്രവര്‍ത്തകരായ ബിന്ദു, ഷിംജുല തുടങ്ങിയവര്‍ പങ്കെടുത്തു.

ബി.എഡ് സ്പെഷ്യല്‍ എജ്യൂക്കേഷന്‍ കോഴ്സിന് അപേക്ഷിക്കാം

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ കോഴിക്കോട് കോമ്പോസിറ്റ് റീജിയണല്‍ സെന്ററില്‍ (സി.ആര്‍.സി) ബി.എഡ് സ്പെഷ്യല്‍ എജ്യൂക്കേഷന്‍ കോഴ്സ് ആരംഭിക്കുന്നു. റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരമുളള കോഴ്സ് കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ അഫിലിയേഷനോടെയാണ് നടത്തുന്നത്. സ്പെഷ്യല്‍ എജ്യൂക്കേഷന്‍ ബി.എഡ് കോഴ്സ് നടത്തുന്ന കേരളത്തിലെ എക സര്‍ക്കാര്‍ സ്ഥപനമാണ് സി.ആര്‍.സി കോഴിക്കോട്. കോഴ്സിലേക്കുള്ള അഡ്മിഷന്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഓണ്‍ലൈന്‍ അഡ്മിഷന്‍ പോര്‍ട്ടല്‍ വഴിയാണ് നടത്തുന്നത്. അപേക്ഷിക്കുന്നതിനായി https://admission.uoc.ac.in/ ലിങ്ക് ഉപയോഗിക്കാം. ഫോണ്‍: 9946809250, 8921119536.

മണ്ണ് ലേലം 12ന്

കോഴിക്കോട് താലൂക്ക് കാക്കൂര്‍ വില്ലേജ് ഓഫീസ് നിര്‍മാണവുമായി ബന്ധപ്പെട്ട് 900 ഘനമീറ്റര്‍ മണ്ണ് നീക്കം ചെയ്യുന്നതിന് ഒക്ടോബര്‍ 12 ന് പകല്‍ 12 മണിക്ക് കാക്കൂര്‍ വില്ലേജ് ഓഫീസ് പരിസരത്ത് മണ്ണ് ലേലം ചെയ്യുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.

ഭക്ഷ്യമന്ത്രിയുടെ പ്രതിമാസ ഫോൺ ഇൻ പരിപാടി
ഭക്ഷ്യ മന്ത്രി ജി. ആർ. അനിലിന്റെ പ്രതിമാസ ഫോൺ ഇൻ പരിപാടി 8ന് ഉച്ചയ്ക്ക് രണ്ടു മണി മുതൽ മൂന്നു മണി വരെ നടക്കും. ഭക്ഷ്യവകുപ്പിന്റെ പ്രവർത്തനം കൂടുതൽ ജനക്ഷേമകരമാക്കാനുള്ള ക്രിയാത്മക നിർദ്ദേശങ്ങളും, വകുപ്പുമായി ബന്ധപ്പെട്ട പരാതികളും പൊതുജനങ്ങൾക്ക് മന്ത്രിയെ അറിയിക്കാം. ഫോൺ നമ്പർ: 8943873068.

കിറ്റ്‌സിൽ എം.ബി.എ. (ട്രാവൽ ആന്റ് ടൂറിസം) കോഴ്‌സിന് അപേക്ഷിക്കാം
സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്‌സിൽ എം.ബി.എ (ട്രാവൽ ആന്റ് ടൂറിസം) കോഴ്‌സിൽ അപേക്ഷിക്കാം. എ.ഐ.സി.ടി.ഇ. പുതുക്കിയ മാനദണ്ഡം അനുസരിച്ച് അംഗീകൃത സർവകലാശാലയിൽ നിന്ന് അൻപത് ശതമാനം മാർക്കുളള (സംവരണ വിഭാഗത്തിന് സർവകലാശാല മാനദണ്ഡം അനുസരിച്ച് മാർക്ക് ഇളവ്) ബിരുദധാരികൾക്ക് അപേക്ഷിക്കാം. അപേക്ഷകൾ www.kittsedu.org വഴി 10 നകം സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് 9895299870/ 8111823377, 0471-2329539, 2329468.

ജാതി സർട്ടിഫിക്കറ്റ് നൽകാൻ ഉത്തരവ്
കൊല്ലം ജില്ലയിലെ പരവ ക്രിസ്ത്യൻ/ ഭരത ക്രിസ്ത്യൻ വിഭാഗത്തിൽപ്പെട്ട എല്ലാവർക്കും എൽ.സി ജാതി സർട്ടിഫിക്കറ്റ് നൽകാൻ സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ അംഗം അഡ്വ. മുഹമ്മദ് ഫൈസൽ ഉത്തരവായി.
കേരള ഹൈക്കോടതിയുടെയും കേരള പബ്ലിക് സർവീസ് കമ്മീഷന്റെയും ഉത്തരവ് അനുസരിച്ച് എസ്.എസ്.എൽ.സി ബുക്കിൽ ഭരത ക്രിസ്ത്യൻ എന്ന് ജാതി ആയി രേഖപ്പെടുത്തിയ എല്ലാവർക്കും കിർത്താഡ്‌സ് നടത്തിയ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഗവൺമെന്റിന്റെ ഉത്തരവ് വരുന്നതുവരെ അപേക്ഷകർ എൽ.സി ആചാര പ്രകാരം ജീവിച്ചുവരുന്നതാണെന്ന് ബോദ്ധ്യപ്പെടുന്ന പക്ഷവും സർട്ടിഫിക്കറ്റ് നൽകാനാണ് ഉത്തരവ്.

റിസർച്ച് അസോസിയേറ്റ് ഇന്റേൺ
ഐ.എം.ജി രണ്ട് റിസർച്ച് അസോസിയേറ്റ് ഇന്റേണുകളെ നിയമിക്കുന്നു. വിശദവിവരം www.img.kerala.gov.in ൽ ലഭിക്കും.

മണൽ അവശിഷ്ടത്തിൽ നിന്ന് ഇഷ്ടിക: ധാരണാപത്രം ഒപ്പുവച്ചു
സിലിക്കാ മണൽ അവശിഷ്ടം കെട്ടിട നിർമ്മാണത്തിനാവശ്യമായ മേൽത്തരം ഇഷ്ടിക ആക്കി മാറ്റുന്നതിനുള്ള സാങ്കേതികവിദ്യാ കൈമാറ്റത്തിനായി CSIR-NIIST യുമായി ആട്ടോകാസ്റ്റ് ധാരണാ പത്രം ഒപ്പ് വച്ചു. വ്യവസായ മന്ത്രി പി.രാജീവിന്റെ സാന്നിധ്യത്തിൽ സി.എസ്.ഐ.ആർ-എൻ.ഐ.ഐ.എസ്.ടി ഡയറക്ടർ ഡോ.എ. അജയഘോഷും ആട്ടോകാസ്റ്റ് എം.ഡി.പ്രസാദ് മാത്യുവുമാണ് ഒപ്പുവച്ചത്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർ ഡിസിപ്ലിനറി സയൻസ് ആന്റ് ടെക്‌നോളജി ആണ് സാങ്കേതിക വിദ്യ നൽകുന്നത്.
റെയിൽവേ ബോഗികൾ ഉൾപ്പടെയുള്ളവയ്ക്ക് ആവശ്യമായ മോൾഡ് നിർമ്മിക്കാൻ ആണ് ആട്ടോകാസ്റ്റിൽ സിലിക്കാ മണൽ ഉപയോഗിക്കുന്നത്. നിർമ്മാണത്തിനു ശേഷം അവശിഷ്ടമാകുന്ന മണൽ ആണ് ഇഷ്ടിക നിർമ്മാണത്തിനായി ഉപയോഗിക്കുക.
പരീക്ഷണ അടിസ്ഥാനത്തിൽ രണ്ട് നിറത്തിൽ NIIST യിൽ ഇഷ്ടിക നിർമ്മിച്ചിട്ടുണ്ട്. ഒരു ഇഷ്ടികയ്ക്ക് മൂന്നു കിലോയാണ് ഭാരം. ചുട്ടെടുക്കാതെ തന്നെ IS1077 അനുസരിച്ചുള്ള ഗുണനിലവാരം ഉറപ്പാക്കുന്ന ഉത്പന്നം ആണെന്ന പ്രത്യേകതയും ഉണ്ട്.
ആട്ടോകാസ്റ്റിലെ നിലവിലെ ഉത്പ്പാദന ക്ഷമത അനുസരിച്ച് പ്രതിമാസം 600 ടൺ മണൽ അവശിഷ്ടം ഉണ്ടാകുന്നുണ്ട്.
സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിയിലേക്ക് ആവശ്യമായ ഇഷ്ടികകൾ നൽകുവാനും ഇതുവഴി കഴിയും. 1000ത്തിൽപ്പരം വീടുകൾക്കാവശ്യമായ ഇഷ്ടികകൾ നിർമ്മിക്കുവാനുള്ള മണൽ ഇപ്പോൾ തന്നെ ആട്ടോകാസ്റ്റിൽ ലഭ്യമാണ്.
വ്യാവസായിക അടിസ്ഥാനത്തിൽ നിർമ്മിക്കുന്നതിനായി 50 ലക്ഷം രൂപയുടെ പദ്ധതിയാണ് നിലവിൽ വിഭാവനം ചെയ്തിരിക്കുന്നത്. മൂന്ന് മാസം കൊണ്ട് പ്ലാന്റ് പൂർത്തിയാക്കാനാവും. പ്രതിദിനം 1000 ഇഷ്ടികകൾ നിർമ്മിക്കാൻ ശേഷിയുള്ള സംരംഭം ആണ് പ്രാരംഭ ലക്ഷ്യം. പി.പി.ചിത്തരഞ്ജൻ എം.എൽ.എ ചടങ്ങിൽ സന്നിഹിതനായിരുന്നു.

ശബരിമലയിൽ 25,000 പേർക്ക് പ്രവേശനം
ശബരിമലയിൽ മണ്ഡല മകരവിളക്കിനോടനുബന്ധിച്ച് ആദ്യ ദിവസങ്ങളിൽ പ്രതിദിനം 25,000 പേരെ പ്രവേശിപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അവലോകന യോഗം തീരുമാനിച്ചു. എണ്ണത്തിൽ മാറ്റം വേണമെങ്കിൽ പിന്നീട് ചർച്ച ചെയ്ത് ആവശ്യമായ നടപടി സ്വീകരിക്കും. വെർച്വൽ ക്യൂ സംവിധാനം തുടരും. 10 വയസ്സിന് താഴെയും 65 വയസ്സിന് മുകളിലുമുള്ള തീർഥാടകർക്കും പ്രവേശനം അനുവദിക്കും. രണ്ട് ഡോസ് കോവിഡ് വാക്‌സിൻ എടുത്തവർ അല്ലെങ്കിൽ ആർ.ടി.പി. സി. ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർക്കാവും പ്രവേശനം നൽകുക.
അഭിഷേകം ചെയ്ത നെയ്യ് എല്ലാവർക്കും കൊടുക്കുന്നതിന് ദേവസ്വംബോർഡ് സംവിധാനമൊരുക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദർശനം കഴിഞ്ഞ് സന്നിധാനത്ത് തങ്ങാൻ അനുവദിക്കില്ല. ഇക്കാര്യത്തിൽ കഴിഞ്ഞ വർഷത്തെ നില തുടരും. എരുമേലി വഴിയുള്ള കാനനപാത, പുൽമേട് വഴി സന്നിധാനത്ത് എത്തുന്ന പരമ്പരാഗത പാത എന്നിവയിലൂടെ തീർത്ഥാടകരെ അനുവദിക്കില്ല.
പമ്പയിൽ സ്നാനത്തിന് അനുമതി നൽകും. വാഹനങ്ങൾ നിലയ്ക്കൽ വരെ മാത്രമേ അനുവദിക്കൂ. അവിടെ നിന്ന് പമ്പ വരെ കെ.എസ്.ആർ.ടി.സി ബസ്സുകൾ ഉപയോഗിക്കണം. അതിന് ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്താൻ മുഖ്യമന്ത്രി അധികൃതർക്ക് നിർദ്ദേശം നൽകി. കെ.എസ്.ആർ.ടി.സി. ബസ് സ്റ്റോപ്പുകളിൽ മതിയായ ശൗചാലയങ്ങൾ ഉറപ്പാക്കണം. ശുചീകരണ തൊഴിലാളികളുടെ ശമ്പളം വർദ്ധിപ്പിക്കും. അഗ്‌നി സുരക്ഷാ സംവിധാനങ്ങൾ നിലവിലില്ലാത്ത കെട്ടിടങ്ങളിൽ സ്‌മോക്ക് ഡിറ്റക്ടറുകൾ സ്ഥാപിക്കണം.
കോവിഡ്മുക്തരിൽ അനുബന്ധരോഗങ്ങൾ ഉള്ളവർ ആരോഗ്യസ്ഥിതി പരിശോധിച്ച് മാത്രമേ ദർശനത്തിന് വരാൻ പാടുള്ളൂ എന്ന് മുഖ്യമന്ത്രി നിർദേശിച്ചു.
ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ, ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്ജ്, വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ, ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു, ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, എംഎൽഎമാരായ സെബാസ്റ്റ്യൻ കുളത്തുങ്കൽ, പ്രമോദ് നാരായൺ, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത്, ദേവസ്വം പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, വിവിധ വകുപ്പ് സെക്രട്ടറിമാർ, ഡയറക്ടർമാർ, ജില്ലാ കളക്ടർമാർ, ദേവസ്വം ബോർഡ് ചെയർമാൻ എൻ. വാസു, റെയിൽവേ – ബി.എസ്.എൻ.എൽ അധികൃതർ, ബന്ധപ്പെട്ട മുൻസിപാലിറ്റി-ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് അധികൃതർ, അയ്യപ്പസേവാ സംഘം, പന്തളം രാജകൊട്ടാരം നിർവ്വാഹക സംഘം പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!