കുന്ദമംഗലം പോലീസ് സ്റ്റേഷനിലേക്ക് കുന്ദമംഗലം മണ്ഡലം മുസ്ലീം യൂത്ത് ലീഗ് മാര്‍ച്ച് നടത്തി. കുന്ദമംഗലം പോലീസ് സ്റ്റേഷന് മുന്നില്‍ നടത്തിയ മാര്‍ച്ച് മുസ്ലീം യൂത്ത് ലീഗ് കോഴിക്കോട് ജില്ല കമ്മിറ്റി ജന സെക്രട്ടറി പി മെയ്തിന്‍ കോയ ഉദ്ഘാടനം ചെയ്തു. മുസ്ലീം യൂത്ത് ലീഗ് കുന്ദമംഗലം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ക്രിമില്‍ പോലീസും മാഫിയ മുഖ്യനും രാജിവെക്കണം, പ്രതി പട്ടികയിലുള്ള ആളുകള്‍ രാജിവെച്ചിട്ട് അന്വേഷണം നടത്തണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ടാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. മുസ്ലീം ലീഗ് യൂത്ത് മണ്ഡലം പ്രസിഡന്റ് അജിത്ത് സല്മാന് അധ്യക്ഷന്‍ സ്ഥാനം വഹിച്ചു. പോലീസ് സ്റ്റേഷന് മാര്‍ച്ചില്‍ എം ബാബുമോന്, ഹംസമാസ്റ്റര്‍, എന്‍ എം യൂസഫ്, സക്കീര്‍ പറയില്‍, ഒ നൗഷാദ്, സി ഗഫൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി. സ്വാഗതം മുസ്ലീം യൂത്ത് ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി സി കുഞ്ഞിമരക്കാറും നന്ദി എം പി സജിത്ത് പറഞ്ഞു.
കുന്ദമംഗലം പോലീസ് സ്റ്റേഷനിലേക്ക് കുന്ദമംഗലം മണ്ഡലം മുസ്ലീം യൂത്ത് ലീഗ് മാര്‍ച്ച് നടത്തി

