കുന്ദമംഗലം: മഴയത്ത് പൊട്ടിവീണ ഇലക്ട്രിക് ലൈനിൽ നിന്ന് വൈദ്യുതി പ്രവഹിച്ച വെള്ളത്തിൽ ചവിട്ടിയ യുവാവ് ഷോക്കേറ്റ് മരിച്ചു. പന്തീർപാടം കാരക്കുന്നുമ്മൽ ഷമീർ (28) ആണ് മരിച്ചത്.കോവൂരിനടുത്ത്
ഇരിങ്ങാടൻ പള്ളി റോഡിന് സമീപം ചൊവ്വാഴ്ച രാത്രി 7 മണിക്കാണ് സംഭവം. ജോലി ചെയ്യുന്ന കോവൂരിലെ പച്ചക്കറി കടയിൽ നിന്ന് കട ഉടമയുടെ വീട്ടിലേക്ക് പോയതായിരുന്നു ഷമീർ.സമയം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് വഴിയിലെ വെള്ളത്തിൽ പൊട്ടിവീണ ഇലക്ട്രിക്ക് ലൈനിന് സമീപം ഷോക്കേറ്റ് വീണ അവസ്ഥയിൽ കണ്ടെത്തിയത്.പിതാവ്: കാത്തിരികുട്ടി , മാതാവ്: ജാസ്മിൻ.സഹോദരങ്ങൾ: ഷബാബ്, സുൽത്താൻ. ഖബറടക്കം ബുധനാഴ്ച ഉച്ചയോടെ ചൂലാം വയൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.