കണ്ണൂര്‍: വനിതാ ലീഗ് പ്രവര്‍ത്തകര്‍ റോഡ് ഷോയിലും പ്രകടനത്തിലും പങ്കെടുക്കരുതെന്ന് ലീഗ് നേതാവ്. പാനൂരില്‍ ഇന്ന് നടക്കാനിരിക്കുന്ന ഷാഫി പറമ്പിലിന്റെ റോഡ് ഷോയില്‍ വനിതാ ലീഗ് പ്രവര്‍ത്തകര്‍ പങ്കെടുക്കരുതെന്ന് പറയുന്ന ലീഗ് നേതാവിന്റെ ശബ്ദ സന്ദേശമാണ് പുറത്ത് വന്നത്. ആഘോഷത്തില്‍ അച്ചടക്കം വേണമെന്നാണ് നിര്‍ദേശം. ആവേശത്തിമിര്‍പ്പിന് മതപരമായ നിയമം അനുവദിക്കുന്നില്ല എന്ന് ശബ്ദ സന്ദേശം. കൂത്തുപറമ്പ് ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി ഷാഹുല്‍ ഹമീദിന്റേതാണ് സന്ദേശം. വനിത പ്രവര്‍ത്തകര്‍ റോഡ് ഷോയില്‍ അഭിവാദ്യം അര്‍പ്പിച്ചാല്‍ മാത്രം മതിയെന്നും സന്ദേശത്തില്‍ പറയുന്നു. പാനൂരില്‍ വോട്ടെണ്ണല്‍ ദിനത്തില്‍ വനിത പ്രവര്‍ത്തകര്‍ നൃത്തം ചെയ്തിരുന്നു.
ഷാഫി പറമ്പിലിന്റെ റോഡ് ഷോയില്‍ വനിത ലീഗിന് വിലക്ക്, ആവേശം വേണ്ട അച്ചടക്കം വേണമെന്ന് കൂത്തുപറമ്പ് മണ്ഡലം ജനറല്‍ സെക്രട്ടറിയുടെ ശബ്ദ സന്ദേശം

