International News

പാകിസ്താനിലെ സിന്ധില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചു; 30 മരണം നിരവധി പേര്‍ക്ക് പരിക്ക്

പാകിസ്താനിലെ സിന്ധ് പ്രവിശ്യയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 30 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. റേത്തി- ദഹര്‍കി റെയില്‍വേ സ്‌റ്റേഷനുകള്‍ക്ക് മധ്യേ സര്‍ സെയ്ദ് എക്‌സ്പ്രസ് ട്രെയിനും മില്ലറ്റ് എക്‌സ്പ്രസ് ട്രെയിനുമാണ് കൂട്ടിയിടിച്ചത്

പാളം തെറ്റിയതിനെ തുടര്‍ന്ന് ട്രാക്കിലായിരുന്നു മില്ലറ്റ് എക്‌സ്പ്രസിലേക്ക് സര്‍ സെയ്ദ് എക്‌സ്പ്രസ് വന്നിടിക്കുകയായിരുന്നു. നിരവധി പേര്‍ ബോഗികള്‍ക്കുള്ളില്‍ കുടുങ്ങിപ്പോയി. ബോഗികള്‍ അറുത്തുമാറ്റിയാണ് പലരേയും രക്ഷപ്പെടുത്താന്‍ കഴിഞ്ഞതെന്ന് ഡെപ്യുട്ടി പോലീസ് കമ്മീഷണര്‍ ഉസ്മാന്‍ അബ്ദുള്ള പറഞ്ഞു.

മാര്‍ച്ചില്‍ സിന്ധ് പ്രവിശ്യയില്‍ കറാച്ചി എക്‌സ്പ്രസും പാളം തെറ്റിയിരുന്നു. അന്ന് ഒരു സ്ത്രീയടക്കം 13 പേര്‍ മരിച്ചിരുന്നു. പാളങ്ങളുടെ ശോചനീയാവസ്ഥയാണ് അപകടത്തിന് കാരണമെന്ന് വിമര്‍ശനമുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
International

റിയാദില്‍ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചു

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചു. കോഴിക്കോടന്‍സ് റിയാദ് എന്ന പേരില്‍ രൂപീകൃതമായ സംഘടനയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും
error: Protected Content !!