Trending

പി.സരിൻ ഇനിമുതൽ വിജ്ഞാന കേരളം ഉപദേശകൻ

കോൺഗ്രസിൽ നിന്ന് സി പി എമ്മിലെത്തിയ ഡോ. പി സരിന് സർക്കാർ പുതിയ നിയമനം നൽകി. വിജ്ഞാന കേരളം മിഷൻ സ്ട്രാറ്റജിക് അഡ്വൈസർ പദവിയിലേക്ക് ആണ് നിയമനം. 80,000 രൂപയാണ് മാസശമ്പളം. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമായാണ് നിയമനം നടന്നത്. തിരുവനന്തപുരം വിജ്ഞാനകേരളം ഓഫിസിലെത്തി സരിൻ ചുമതലയേറ്റെടുത്തു.ഇത് നിർണായകമായൊരു പദവിയാണ്, പ്രത്യേകിച്ച് പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ പ്രതിസന്ധിയിലായ സരിനെ സിപിഐഎം ചേർത്തുനിർത്തുകയാണ്. ഡോ പി സരിന്റെ കഴിവ് പ്രയോജനപ്പെടുത്താൻ ആണ് സിപിഐഎം തീരുമാനം.കെപിസിസിയുടെ ഡിജിറ്റൽ മീഡിയയുടെ ചുമതലമുണ്ടായിരുന്ന സരിന് സർക്കാരിന്റെ അഭിമാന പദ്ധതികളെ മുന്നോട്ടു നയിക്കാൻ കഴിയുമെന്നാണ് സർക്കാർ വിശ്വാസം.

Avatar

nabla

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!