ശ്രീനഗര്‍: കശ്മീര്‍ കാണാന്‍ പോയ മലയാളി യുവാവ് ഗുല്‍മാര്‍ഗില്‍ മരിച്ചനിലയില്‍. പാലക്കാട് കാഞ്ഞിരപ്പുഴ വര്‍മ്മംകോട് കരുവാന്‍ തൊടി മുഹമ്മദ് ഷാനിബി(28)ന്റെ മൃതദേഹമാണ് വനമേഖലയില്‍ കണ്ടെത്തിയത്. ഇതുസംബന്ധിച്ച് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. മൃതദേഹത്തിന് രണ്ടാഴ്ചയിലേറെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഏപ്രില്‍ പതിമൂന്നിനാണ് കശ്മീര്‍ കാണാനായി ഷാനിബ് വീട്ടില്‍ നിന്നും പുറപ്പെട്ടതെന്നാണ് ബന്ധുക്കള്‍ പൊലീസിന് നല്‍കിയിരിക്കുന്ന വിവരം.
മലയാളി യുവാവ് കശ്മീര്‍ വനമേഖലയില്‍ മരിച്ചനിലയില്‍
