National News

കോൺഗ്രസിന് കർണാടക ഒരു എടിഎം മെഷീൻ മാത്രമാണ് : അമിത്ഷാ

കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന് മൂന്ന് ദിവസം മാത്രം ശേഷിക്കെ, മുസ്ലിം സംവരണം അനുവദിക്കില്ലെന്ന് ആവർത്തിച്ച് ബിജെപി. സംസ്ഥാനത്ത് മുസ്ലീം സംവരണം അനുവദിക്കില്ല, ലിംഗായത്ത് സംവരണം കുറയ്ക്കാനും അനുവദിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പറഞ്ഞു.

അതേസമയം പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചുകൊണ്ട് ബിജെപി രാജ്യത്തിന് സുരക്ഷ ഏർപ്പെടുത്തി. എന്നാൽ കോൺഗ്രസ് അതിനെ എതിർക്കുകയാണ് ചെയ്തതെന്നും അമിത് ഷാ പറഞ്ഞു.സംസ്ഥാനത്തിനും ജനങ്ങളുടെ വികസനത്തിനും വേണ്ടി നൽകുന്ന പണം കോൺഗ്രസ് അവരുടേതാക്കി മാറ്റുകയാണ്.

അതുകൊണ്ടുതന്നെ കോൺഗ്രസിനെ സംബന്ധിച്ച് കർണാടക ഒരു എടിഎം മെഷീൻ മാത്രമാണെന്ന് ആഭ്യന്തര മന്ത്രി കുറ്റപ്പെടുത്തി. ബാഗൽകോട്ടിലെ ഹുനഗുണ്ടയിൽ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യവെയാണ് അമിത് ഷായുടെ വാക്കുകൾ.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!