National News

എല്ലാ ജനങ്ങൾക്കും വാക്‌സിൻ ലഭ്യമാക്കണം; നിലപാട് ആവർത്തിച്ച് രാഹുൽ ഗാന്ധി

കോവിഡ്​ വാക്​സിൻ വിതരണത്തിലെ കേന്ദ്രസർക്കാർ സമീപനത്തിനെതിരെ കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി. തിങ്കളാഴ്ച രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങൾക്കും കോവിഡ്​ വാക്​സിൻ നൽകണമെന്ന ആവശ്യവുമായി രാഹുൽ രംഗത്തെത്തിയിരുന്നു. ഇത്​ സാധ്യമല്ലെന്നും കേന്ദ്രസർക്കാർ മറുപടി നൽകുകയും ചെയ്​തിരുന്നു. ഇതിന്​ പിന്നാലെയാണ്​ രാഹുൽ ഗാന്ധി ഇക്കാര്യത്തിൽ പ്രതികരണവുമായി വീണ്ടും രംഗത്തെത്തിയിരിക്കുന്നത്​.

ഇക്കാര്യത്തിലെ തർക്കം അംഗീകരിക്കാനാവില്ല. രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങൾക്കും ജീവൻ രക്ഷിക്കാനുള്ള അവസരം ലഭിക്കണം. എല്ലാവരും മാസ്​ക്​ ധരിക്കുകയും സാമൂഹിക അകലം ഉറപ്പാക്കുകയും ചെയ്യണമെന്ന്​ രാഹുൽ ഗാന്ധി ട്വീറ്റിലൂടെ ആവശ്യപ്പെട്ടു.

രാഹുൽ ഗാന്ധിയെ കൂടാതെ മഹാരാഷ്​ട്ര മുഖ്യമന്ത്രി ഉദ്ധവ്​ താക്കറെ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാൾ എന്നിവരും രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങൾക്കും വാക്​സിൻ നൽകണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും സമാന ആവശ്യം ഉന്നയിച്ചിരുന്നു.

.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!