Trending

വയനാട്ടിൽ കടുവകൾ ചത്തത് മുതിർന്ന കടുവയുടെ ആക്രമണത്തിൽ: പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

കുറിച്യാട് മായക്കൊല്ലിയിൽ ഇന്നലെ ചത്തനിലയിൽ കണ്ടെത്തിയ കടുവകുഞ്ഞുങ്ങളുടെ മരണകാരണം മുതിർന്ന കടുവയുടെ ആക്രമണമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഒരു വയസ് പ്രായമുള്ള ആൺകടുവ കുഞ്ഞിനെയും പെൺകടുവ കുഞ്ഞിനെയും ഇന്നലെയാണ് ചത്ത നിലയിൽ കണ്ടെത്തിയത്. ചത്ത കടുവകുഞ്ഞുങ്ങൾക്ക് കഴുത്തിൽ പരിക്കേറ്റിട്ടുണ്ട്. പെൺ കടുവകുഞ്ഞിന് ശരീരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ മുറിവുണ്ടായിരുന്നു. ആൺ കടുവകുഞ്ഞിൻ്റെ നട്ടെല്ലിനും പെൺകടുവ കുഞ്ഞിൻ്റെ തലയോട്ടിക്കും തലച്ചോറിനും പരിക്ക് പറ്റിയതാണ് മരണകാരണമായതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൻ പ്രാഥമികമായി പറയുന്നതെന്ന് വനംവകുപ്പ് വ്യക്തമാക്കി. ഇണചേരൽ സമയത്ത് മുതിർന്ന കടുവകൾ കടുവകുഞ്ഞുങ്ങളെ ആക്രമിക്കുന്നത്.

Avatar

nabla

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!