Kerala

24 മണിക്കൂര്‍ പൊതു പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍

സംയുക്ത ട്രേഡ് യൂണിയന്റെ 24 മണിക്കൂര്‍ പൊതു പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍ നാളെ രാത്രി 12 വരെ. കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെയാമ് പണിമുടക്ക്. ശബരിമല തീര്‍ത്ഥാടകരെ പണിമുടക്ക് ബാധിക്കില്ല. കൊച്ചി മെട്രോ സര്‍വീസ് നടത്തും. കട കമ്പോളങ്ങള്‍ അടഞ്ഞു കിടക്കുമെന്നും സമിതിക്കു നേതൃത്വം നല്‍കുന്ന സിഐടിയു ജനറല്‍ സെക്രട്ടറി എളമരം കരീമും ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരനും പറഞ്ഞു.

സിഐടിയു, ഐഎന്‍ടിയുടിസി, എഐടിയുസി, എസ്ടിയു, എച്ച്എംഎസ്, യുടിയുസി, എഐസിടിയു, എഐയുടിയുസി, സേവ, ടിയുസിഐ, ടിയുസിസി, കെടിയുസി, കെടിയുസി (ജെ), കെടിയുസി (എം), ഐഎന്‍എല്‍സി, എന്‍എല്‍സി, എന്‍എല്‍ഒഒ, എച്ച്എംകെപി, ജെടിയു സംഘടനകളാണു കേരളത്തില്‍ പണിമുടക്കിനു നേതൃത്വം നല്‍കുന്നത്. രാജ്യ വ്യാപകമായി 25 കോടി ആളുകള്‍ സമരത്തില്‍ പങ്കെടുക്കുമെന്ന് നേതാക്കള്‍ ഡല്‍ഹിയില്‍ അറിയിച്ചു.

കേരള, എംജി, കണ്ണൂര്‍ സര്‍വകലാശാലകള്‍ നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി. കാലടി, കാലിക്കറ്റ് സര്‍വകലാശാലകളില്‍ നാളെ പരീക്ഷ നിശ്ചയിച്ചിരുന്നില്ല.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!