National News

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 84 ലക്ഷം കടന്നു

India records 47,638 new cases in 24 hours, total tally crosses 8.4 million  - india news - Hindustan Times

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 84 ലക്ഷം കടന്നു. ഇന്നലെ മാത്രം 47,638 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 84,11,724 ആയി ഉയര്‍ന്നു. ഇന്നലെ 670 മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചതോടെ ആകെ കൊവിഡ് മരണം 1,24,985 ആയി.
24 മണിക്കൂറിനുള്ളില്‍ 54,157 പേര്‍ രോഗമുക്തരായതോടെ ആകെ രോഗ മുക്തരുടെ എണ്ണം 76,56,478 ആയി ഉയര്‍ന്നു. നിലവില്‍ 5,20,773 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയില്‍ ഉള്ളത്. കേരളം, ദില്ലി എന്നീ സംസ്ഥാനങ്ങളിലാണ് രോഗ വ്യാപനം കൂടുതല്‍. ദില്ലിയില്‍ ഇന്നലെ 6782 പേര്‍ രോഗ ബാധിതരായി. ദില്ലിയിൽ 6782 പേരും മഹാരാഷ്ട്രയിൽ 5,246 പേരും പശ്ചിമ ബംഗാളില്‍ 3,948 പേരും, കർണാടകയില്‍156 പേരും, തമിഴ്നാട്ടില്‍ 2,348 പേരും ഇന്നലെ രോഗ ബാധിതരായി. ദീപാവലി ആഘോഷങ്ങൾ മുന്നിൽകണ്ട് ദില്ലി അടക്കമുള്ള രോഗ വ്യാപനം അധികമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ജാഗ്രത കൂട്ടിയിട്ടുണ്ട്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!