മാവൂർ : തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപെട്ടുകൊണ്ട് സംസ്ഥാന മുസ്ലിംലീഗ് കമ്മററിയുടെ ആഹ്വാന പ്രകാരം കുന്ദമംഗലം നിയോജകമണ്ഡലം മുസ്ലിം ലീഗ് കമ്മററിയുടെ ആഭിമുഖ്യത്തിൽ മാവൂരിൽ പ്രതിഷേധ റാലി നടത്തി. പ്രസിഡണ്ട് കെ. മുസ്സമൗലവി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മുസ്ലിം ലീഗ്പ്രസിഡണ്ട് എം എ റസാഖ് മാസ്റ്റർ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടരി എൻ പി ഹംസ മാസ്റ്റർ സ്വാഗതം പറഞ്ഞു. ജില്ലാ വൈസ് പ്രസിഡണ്ട് കെ എ ഖാദർ മാസ്റ്റർ, സമദ് പെരുമണ്ണ, പി ഷറഫുദ്ദീൻ, ഒ ഹുസ്സയിൻ, കെ കെ കോയ, എ കെ മുഹമ്മദലി, അഹമ്മദ് കുട്ടി അരയങ്കോട്, എ കെ ഷൗക്കത്തലി, പി അസീസ്, ഷമീർപാഴൂർ, സി കെ ഫസീല, എം കെ നദീറ, മുനീറത്ത് ടീച്ചർ, ആർ വി ജാഫർ, ഷറഫുന്നിസ മാവൂർ, അബ്ദുല്ലക്കോയ, ഷാജി പുലക്കുന്ന് എന്നിവർ പ്രസംഗിച്ചു.
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കുന്ദമംഗലം മുസ്ലിം ലീഗ് കമ്മറ്റി പ്രതിഷേധ റാലി നടത്തി

