മന്ത്രി എംബി രാജേഷിന് തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പുകളുടെ ചുമതല. മന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റങ്ങളില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.സ്പീക്കര്‍ പദവി രാജി വെച്ച എം ബി രാജേഷ് ഇന്ന് രാവിലെയാണ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. പതിനൊന്ന് മണിക്ക് രാജ്ഭവനിൽ വച്ചായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്.രാജേഷിന്റെ മന്ത്രിസ്ഥാനത്തിനൊപ്പം സംസ്ഥാനത്തെ മന്ത്രിമാരുടെ വകുപ്പുകളില്‍ ചില അഴിച്ചുപണികളും ഉണ്ടായേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. വി എന്‍ വാസവന്റെ പക്കലുള്ള സാംസ്കാരിക വകുപ്പ് രാജേഷിന് നല്‍കുമെന്നും, പകരം എക്സൈസ് വാസവന് നല്‍കുമെന്നുമൊക്കെയായിരുന്നു അഭ്യൂഹം.
എം ബി രാജേഷിന് തദ്ദേശ സ്വയം ഭരണവും എക്സൈസും തന്നെ;വകുപ്പുകളില്‍ മാറ്റമില്ല

