Kerala News

ലക്ഷദ്വീപ്​ സന്ദർശനത്തിന് എംപിമാർക്ക് അനുമതി നിഷേധിച്ചത് നിയമവിരുദ്ധം; ഹൈക്കോടതി

ലക്ഷദ്വീപ്​ സന്ദർന്ദർശനത്തിന് എംപിമാർക്ക് അനുമതി നിഷേധിച്ചത് നിയമവിരുദ്ധമെന്ന് ഹൈകോടതി. ലക്ഷദ്വീപ്​ ഭരണകൂടത്തിന്​ കനത്ത തിരിച്ചടിയുണ്ടാക്കുന്നതാണ്​ ഹൈകോടതി നിരീക്ഷണം​.

ലക്ഷദ്വീപ്​ സന്ദർശിക്കാനുള്ള എം.പിമാരുടെ അപേക്ഷ വാദം കേൾക്കാതെ തള്ളിയത്​ നിയമവിരുദ്ധ നടപടിയാണെന്നാണ്​​​ കോടതി വ്യക്​തമാക്കിയത്​. ഇക്കാര്യത്തിൽ എം.പിമാരെ കേട്ടതിന്​ ശേഷം മാത്രമേ തീരുമാനമെടുക്കാവു എന്ന്​ കോടതി നിർദേശിച്ചു.

ടി.എൻ.പ്രതാപനും ഹൈബി ഈഡനും ആണ് ഇതുമായി ബന്ധപ്പെട്ട്​ കോടതിയെ സമീപിച്ചത്​. നേരത്തെ ലക്ഷദ്വീപ്​ സന്ദർശിക്കാൻ നിരവധി തവണ കോൺഗ്രസ്​-ഇടത്​ എം.പിമാർ അപേക്ഷ നൽകിയിരുന്നുവെങ്കിലും ദ്വീപ്​ ഭരണകൂടം ഇത്​ തള്ളുകയായിരുന്നു.

ല​ക്ഷ​ദ്വീ​പ് യാ​ത്ര​ക്ക് അ​നു​മ​തി തേ​ടി​ ക​ഴി​ഞ്ഞ​മാ​സം ടി.​എ​ൻ. പ്ര​താ​പനും ഹൈ​ബി ഈ​ഡനും നൽകിയ അ​പേ​ക്ഷ​ക​ൾ ഏ​ഴു​ദി​വ​സം ക്വാ​റ​ൻ​റീ​ൻ നി​ർ​ബ​ന്ധ​മാ​ണെ​ന്നു​കാ​ട്ടി അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല. ക്വാ​റ​ൻ​റീ​നും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ക്കാ​ൻ ത​യാ​റാ​ണെ​ന്ന് അ​റി​യി​ച്ചി​ട്ടും അ​നു​മ​തി ന​ൽ​കി​യി​ല്ല.

തുടർന്നാണ്​ എം.​പി​മാ​ർ ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നത്​. 10 ദി​വ​സ​ത്തി​ന​കം തീ​രു​മാ​ന​മെ​ടു​ത്ത് അ​റി​യി​ക്ക​ണ​മെ​ന്ന് ഹൈ​കോ​ട​തി നി​ർ​ദേ​ശി​ച്ചി​രു​ന്നു. പി​ന്നീ​ട് ചി​ല രേ​ഖ​ക​ൾ കൂ​ടു​ത​ലാ​യി സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് ഇ​വ​ർ പു​തി​യ രേ​ഖ​ക​ളോ​ടെ വീ​ണ്ടും അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചു.

എന്നാൽ മൂ​ന്നു പേ​രു​ടെ​യും അ​പേ​ക്ഷ ക​ല​ക്ട​ർ ത​ള്ളുകയായിരുന്നു. ഇ​തി​നെ​തി​രെ അ​പ്പീ​ൽ സ​മ​ർ​പ്പി​ക്കു​മെ​ന്നും അ​ന്യാ​യ​മാ​യ ഉ​ത്ത​ര​വ് ഹൈ​കോ​ട​തി​യു​ടെ ശ്ര​ദ്ധ​യി​ൽ കൊ​ണ്ടു​വ​രു​മെ​ന്നും ല​ക്ഷ​ദ്വീ​പി​ൽ കാ​ലു​കു​ത്താ​ൻ അ​നു​വ​ദി​ക്കു​ന്ന​തു​വ​രെ നി​യ​മ​പോ​രാ​ട്ടം തു​ട​രു​മെ​ന്നും എം.​പി​മാ​ർ അ​റി​യി​ച്ചിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!