തിരുവനന്തപുരം : ജില്ലയിലെ കരകുളത്ത് കഴിഞ്ഞ ദിവസം മരണപ്പെട്ട ദാസൻ (70) കോവിഡ് സ്ഥിരീകരിച്ചു.
വൃക്ക സംബന്ധമായ അസുഖങ്ങളും ഇദ്ദേഹത്തിനുണ്ടായിരുന്നു.
ചികിത്സയിലിരിക്കെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചൊവ്വാഴ്ചയായിരുന്നു ഇദ്ദേഹം മരണപ്പെട്ടത്. മരണ ശേഷം നടത്തിയ കൊവിഡ് പരിശോധനയിലാണ് രോഗം സ്ഥിരീകരിചിരിക്കുന്നത്.