News

നിയന്ത്രണങ്ങളോടെ ശബരിമല നട ജൂണ്‍ 14ന് തുറക്കും

മിഥുന മാസപൂജകള്‍ക്കായി ശബരിമല ജൂണ്‍ 14ന് നട തുറക്കും. ദര്‍ശനത്തിന് വെര്‍ച്വല്‍ ക്യൂവിലൂടെ ബുക്ക് ചെയ്യാന്‍ സംവിധാനമൊരുക്കും. ബുക്ക് ചെയ്യാത്തവരെ കടത്തിവിടില്ല. 5 പേരുടെ ടീമായി തിരിച്ചാകും ശബരിമലയിലേക്ക് ഭക്തരെ കടത്തിവിടുക.

ശബരിമലയില്‍ ഒരു മണിക്കൂറില്‍ 200 പേരുടെ റജിസ്‌ട്രേഷന്‍ നടത്തും. രാവിലെ 4 മണി മുതല്‍ ഉച്ചയ്ക്ക് 1 മണിവരെയും വൈകിട്ട് 4 മുതല്‍ രാത്രി 11 വരെയും ദര്‍ശനം ഉണ്ടാകും. ഒരു സമയം 50 പേര്‍ മാത്രമേ തിരുമുറ്റത്ത് ഉണ്ടാകൂ. ബാക്കിയുള്ളവര്‍ ക്യൂവില്‍ ശാരീരിക അകലം പാലിച്ചു നില്‍ക്കണം. 10 വയസ്സിനു താഴെയുള്ളവര്‍ക്കും 65 വയസ്സിനു മുകളിലുള്ളവര്‍ക്കും റജിസ്‌ട്രേഷന്‍ നടത്താനാകില്ല. പമ്പയിലും സന്നിധാനത്തും തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ച് പരിശോധന നടത്തും. ഭക്തര്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം. വിവിഐപി ദര്‍ശനവും താമസസൗകര്യവും ഉണ്ടാകില്ല. 11 മണിക്ക് ദര്‍ശനം കഴിഞ്ഞാല്‍ മല ഇറങ്ങണം. എന്നിങ്ങനെ നിയന്ത്രണങ്ങള്‍ ഉണ്ടാവും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!