National

നിരവധി വാഗ്ദാനങ്ങളുണ്ട്;ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി സിപിഐയുടെ പ്രകടന പത്രിക പുറത്തിറക്കി

ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടന പത്രിക പുറത്തിറക്കി സിപിഐ. നിരവധി വാഗ്ദാനങ്ങളുമായാണ് സിപിഐയുടെ പ്രകടന പത്രിക. ദില്ലിയില്‍ നടന്ന ചടങ്ങിലാണ് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ പ്രകടന പത്രിക പുറത്തിറക്കിയത്. രാഷ്ട്രപതി ഭരണം നിര്‍ത്തലാക്കും, സിഎഎ റദ്ദാക്കും, ഗ്രാമീണ തൊഴില്‍ ഉറപ്പ് പദ്ധതി വേതനം 700 രൂപയായി ഉയര്‍ത്തും, ജാതി സെന്‍സസ് നടപ്പാക്കും, പഴയ പെന്‍ഷൻ സ്കീം നടപ്പാക്കും തുടങ്ങിയ നിരവധി വാഗ്ദാനങ്ങളാണ് പ്രകടന പത്രികയിലുള്ളത്.കേന്ദ്ര അന്വേഷണ ഏജൻസികളെ പാർലമെൻ്റിൻ്റെ കീഴലാക്കുമെന്നും ഗവർണർ പദവി നിർത്തലാക്കുമെന്നും പ്രകടന പത്രികയിലുണ്ട്.പുതുച്ചേരിക്കും, ദില്ലിക്കും പൂർണ്ണ സംസ്ഥാന പദവി നല്‍കുമെന്നും ജമ്മു കശ്മീരിന് പ്രത്യേക പദവി തിരികെ നൽകുമെന്നും നീതി ആയോഗ് പകരം ആസൂത്രണ കമ്മീഷനെ തിരികെ കൊണ്ടു വരുമെന്നും പ്രകടന പത്രികയില്‍ പറയുന്നു. പാഠപുസ്തകത്തിലെ കാവിൽക്കരണം അവസാനിപ്പിക്കുമെന്നും അഗ്നിപഥ് സ്കീം റദ്ദാക്കുമെന്നുമുള്ള വാഗ്ദാനവും പ്രകടന പത്രികയിലുണ്ട്.ലോക്സഭയിൽ സീറ്റുകൾ കൂടൂമെന്ന് പ്രകടന പത്രിക പുറത്തിറക്കിയശേഷം സിപിഐ നേതാക്കള്‍ പറഞ്ഞു.കരുവന്നൂർ ബാധിക്കില്ല.അന്വേഷണം തൃശൂരിലെ സാധ്യതകളെ ബാധിക്കില്ല. സിപിഎം ജില്ലാ കമ്മറ്റിയുടെ അക്കൗണ്ട് മരവിപ്പിച്ച സമയം സംശയാസ്പദമാണെന്നും തെരഞ്ഞെടുപ്പ് അടുത്ത സമയത്തെ ഏജൻസിയുടെ നടപടി ദുരൂഹമാണെന്നും സിപിഐ നേതാക്കള്‍ ആരോപിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!