Trending

ലണ്ടനിൽ വിദേശകാര്യമന്ത്രിക്ക് നേരെ ഇന്ത്യൻ പതാക കീറിയെറിഞ്ഞ് ഖലിസ്താൻ വാദികളുടെ പ്രതിഷേധം

ലണ്ടനിൽ എത്തിയ വിദേശകാര്യമന്ത്രി എസ് ജയശങ്കറിനെതിരെ ഖലിസ്താൻ വാദികളുടെ പ്രതിഷേധം.
ഇന്ത്യൻ പതാക കീറിയെറിഞ്ഞ് ആണ് ഖലിസ്താൻ വാദികൾ പ്രതിഷേധിച്ചത്. ലണ്ടനിലെ ഛാത്തം ഹൗസിലെ ആലോചനാ യോഗത്തിൽ പങ്കെടുത്ത് തിരികെ കാറിൽ കയറുമ്പോഴാണ് പ്രതിഷേധക്കാർ പാഞ്ഞടുത്തത്. എസ് ജയശങ്കറിന്റെ വാഹനം തടയാൻ ശ്രമം നടന്നു. പ്രതിഷേധക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തു.ആസൂത്രിതമായ പ്രതിഷേധമാണ് ലണ്ടനില്‍ നടന്നത്. രണ്ട് ദിവസമായി വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ലണ്ടന്‍ സന്ദര്‍ശനത്തിലാണ്. ഇതിനിടെയാണ് ഖല്‌സ്താന്‍ വാദികളുടെ പ്രതിഷേധം നടന്നത്. മുദ്രവാക്യങ്ങള്‍ വിളിച്ചും ഖലിസ്താന്‍ പതാകകളുമായാണ് പ്രതിഷേധം നടന്നത്. വിദേശകാര്യമന്ത്രിയുടെ വാഹനം തടയാൻ ശ്രമിച്ച പ്രതിഷേധക്കാരിൽ ഒരാൾ ഇന്ത്യൻ പതാക കീറിയെറിയുകയായിരുന്നു. ഫുട്ബോളിൽ ഇന്ത്യൻ പതാക ചുറ്റിക്കെട്ടി തട്ടിക്കളിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു.ഈ മാസം നാലിനാണ് എസ് ജയശങ്കർ ലണ്ടനിലെത്തിയത്. വിദേശകാര്യമന്ത്രി ഒമ്പത് വരെ ലണ്ടനിലുണ്ടാകും. ബ്രിട്ടീഷ് സഹമന്ത്രി ഡേവിഡ് ലാമിയുമായും മറ്റ് പ്രധാന ഉദ്യോഗസ്ഥരുമായും ചർച്ചകൾ നടത്തും. വ്യാപാരം, ആരോഗ്യം, വിദ്യാഭ്യാസം, ജനങ്ങൾ തമ്മിലുള്ള ബന്ധം, പ്രതിരോധ സഹകരണം എന്നിവ ഉൾക്കൊള്ളുന്ന ഇന്ത്യ-യുകെ സമഗ്ര തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുക എന്നതാണ് സന്ദർശനത്തിന്റെ ലക്ഷ്യം

Avatar

nabla

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!