News Sports

ഇന്ത്യക്ക് 160 റൺസ് ലീഡ്; വാഷിംഗ്ടണ്‍ സുന്ദര്‍ 95*

ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റിന്‍റെ ഒന്നാം ഇന്നിംഗ്‌സില്‍ 160 റണ്‍സിന്‍റെ ലീഡുമായി ഇന്ത്യ. സ്കോര്‍ 365/10. വാഷിംഗ്ടണ്‍ സുന്ദര്‍ നേടിയ( 95 നോട്ട് ഔട്ട് ) റണ്‍സാണ് ഇന്ത്യയെ മാന്യമായ ലീഡിലെത്തിച്ചത്. നേരത്തെ റിഷഭ് പന്തിന്‍റെ സെഞ്ച്വറി പ്രകടനമാണ് ഇന്ത്യയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്.
പന്ത് മടങ്ങിയപ്പോള്‍ ഉത്തരവാദിത്വം ഏറ്റെടുത്ത സുന്ദര്‍ അക്സര്‍ പട്ടേലിനെയും (43) കൂട്ടുപി‌‌ടിച്ച് ഇന്ത്യയെ ലീഡിലേയ്ക്ക് നയിക്കുകയായിരുന്നു. മികച്ച രീതിയില്‍ മുന്നേറുകയായിരുന്നു സുന്ദര്‍-അക്സര്‍ കൂട്ടുകെട്ടിനെ പൊളിച്ചത് ബാരിസ്റ്റോയുടെ രൂപത്തില്‍ വന്ന റണ്ണൌട്ടായിരുന്നു.
ഇംഗ്ലണ്ടിനു വേണ്ടി സ്റ്റോക്ക്സ് നാലു വിക്കറ്റും ആന്‍ഡേഴ്സണ്‍ മൂന്ന് വിക്കറ്റും ജാക്ക് ലീച്ച് രണ്ടു വിക്കറ്റും നേടി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Sports

ടെന്നിസ് ബോള്‍ ടീമിനെ അജിത്തും ഷാനി ജോസഫും നയിക്കും

താ​മ​ര​ശേ​രി: ജി​ല്ലാ ടെ​ന്നീ​സ് ബോ​ള്‍ ടീ​മി​നെ പി.​എ​സ്. അ​ജി​ത്തും ഷാ​നി ജോ​സ​ഫും ന​യി​ക്കും. മു​ഹ​മ്മ​ദ് സാ​ലു, പി. ​മു​ഹ​മ്മ​ദ് ഫാ​ഹി​സ്, ആ​ദീം നി​ഹാ​ല്‍, പി.​എം. മു​ഹ​മ്മ​ദ് അ​സ്നാ​ദ്,
error: Protected Content !!