Kerala

ബിഹാറിൽ ആദ്യഘട്ട വോട്ടെടുപ്പ് നാളെ

ബിഹാറിൽ ആദ്യഘട്ട വോട്ടെടുപ്പ് നാളെ. 121 മണ്ഡലങ്ങളിലാണ് ജനം വിധിയെഴുതുക. മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി തേജസ്വി യാദവ് അടക്കം പ്രമുഖർ ആദ്യഘട്ടത്തിലാണ് ജനവിധി തേടുന്നത്. അതേസമയം രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ പ്രചാരണം കൊഴുപ്പിക്കുകയാണ് മുന്നണികൾ. 1314 സ്ഥാനാർഥികൾക്കായി വോട്ട് ചെയ്യേണ്ടത് മൂന്ന് കോടി 75 ലക്ഷം വോട്ടർമാരാണ്

താര സ്ഥാനാർഥികൾ പലരുടേയും വിധിയെഴുതപ്പെടുന്നത് നാളെയാണ്. മഹാസഖ്യത്തിൻറ മുഖ്യമന്ത്രി സ്ഥാനാർഥി തേജസ്വി യാദവ് രാഘോപൂരിൽ നിന്നും ബിജെപിയുടെ ഉപമുഖ്യമന്ത്രിമാരായ സാമ്രാട്ട് ചൌധരി താരാപൂരിൽ നിന്നും വിജയ് കുമാർ സിൻഹ ലഖിസരായിൽ നിന്നും മത്സരിക്കുന്നു.പുതിയ പരീക്ഷണവുമായി ഇറങ്ങിയ തേജസ്വിയുടെ സഹോദരൻ തേജ് പ്രതാപ് യാദവ് മഹുവയിൽ നിന്നാണ് പോരാടുന്നത്. ഗായിക മൈഥിലി ഠാക്കൂർ അലിനഗറിലെ താര സ്ഥാനാർഥിയാണ്.

തെരഞ്ഞെടുപ്പ് കാലത്തെ ഇളക്കിമറിച്ച സംഭവമായിരുന്നു ദുലാർചന്ദ് യാദവ് എന്ന് ജൻസുരാജ് പാർട്ടി നേതാവിൻറെ കൊലപാതകം. സംഭവം നടന്ന മൊക്കാമയിലും ജനവിധി ആദ്യ ഘട്ടത്തിലാണ്. ദുലാർചന്ദ് യാദവിനെ കൊലപ്പെടുത്തിയ കേസിൽ ഇവിടുത്തെ ജെഡിയു സ്ഥാനാർഥി ആനന്ദ് സിംഗ് ജയിലിലാണ്. കഴിഞ്ഞ് നിയമസഭാ തെരഞ്ഞെടുപ്പ് കാലത്തും ഇയാൾ ജയിലിൽ നിന്നാണ് മത്സരിച്ചതെന്നത് കൌതുകം.

സമീപകാലത്ത് വിവിധ സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പുഫലങ്ങൾ വിലയിരുത്തുമ്പോൾ, ജയിക്കാൻ സ്ത്രീ വോട്ടർമാർ ഒപ്പം വേണമെന്ന് ഉറപ്പിക്കുന്നു മുന്നണികൾ. സ്ത്രീകൾക്ക് സർക്കാർ ജോലിയിൽ 35 ശതമാനം സംവരണം. 10000 രൂപ വീതമുള്ള പ്രത്യേക സഹായം അടക്കം പദ്ധതികൾ തെരഞ്ഞെടുപ്പിന് മുൻപ് തന്നെ നിതീഷ് കുമാർ സർക്കാർ നടപ്പാക്കി. സ്ത്രീകൾക്ക് 30000 രൂപ അടുത്ത ജനുവരിയിൽ തന്നെ അക്കൌണ്ടിലേക്ക് നൽകും എന്നാണ് പരസ്യപ്രചാരണം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിയുള്ളപ്പോൾ തേജസ്വി യാദവ് പ്രഖ്യാപിച്ചത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ പുരുഷ വോട്ടർമാരെക്കാൾ വോട്ട് ചെയ്യാൻ എത്തിയത് സ്ത്രീകളാണ്.വോട്ട് ചെയ്തവരിൽ സ്ത്രീ വോട്ടർമാർ 60 ശതമാനവും പുരുഷന്മാർ 54 ശതമാനവും എന്നതാണ് കണക്ക്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!