information Kerala News

അക്ഷയ കേന്ദ്രം ആരംഭിക്കാന്‍ പുതിയസംരംഭകരെ തിരഞ്ഞെടുക്കുന്നു

Welcome to Akshaya Web Portal - Gateway of Opportunities

കോഴിക്കോട് ജില്ലയില്‍ ഒന്‍പത് സ്ഥലങ്ങളില്‍ അക്ഷയ കേന്ദ്രം ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. നവംബര്‍ 11 മുതല്‍ 30 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. സ്ഥലങ്ങളുടെ പേരുകള്‍ : നൂറാംതോട് (കോടഞ്ചേരി പഞ്ചായത്ത് ), കണ്ണോത്ത് (കോടഞ്ചേരി പഞ്ചായത്ത്), നീലേശ്വരം ( മുക്കം മുനിസിപ്പാലിറ്റി ), മേത്തോട്ടുതാഴം ( കോഴിക്കോട് കോര്പറേഷന് ), കല്ലുനിര ( വളയം പഞ്ചായത്ത് ), കൊട്ടാരമുക്ക് (പനങ്ങാട് പഞ്ചായത്ത് ), തോടന്നൂര്‍ (തിരുവള്ളൂര്‍ പഞ്ചായത്ത് ), വള്ള്യാട് ( തിരുവള്ളൂര്‍ പഞ്ചായത്ത് ), നടുപൊയില്‍ ( കുറ്റ്യാടി പഞ്ചായത്ത് ).
മൂന്ന് ഘട്ടങ്ങളിലൂടെയുള്ള തിരഞ്ഞെടുപ്പ് രീതിയാണുള്ളത്. പ്രീഡിഗ്രി/ പ്ലസ് ടു/തത്തുല്യ അടിസ്ഥാന യോഗ്യതയും കമ്പ്യൂട്ടര്‍ പരിജ്ഞാനവും സാമൂഹിക പ്രതിബദ്ധതയും സംരംഭകത്വ ശേഷിയുമുള്ള 18 മുതല്‍ 50 വയസ്സുവരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍, സ്ത്രീകള്‍, എസ്.സി/ എസ്.ടി വിഭാഗക്കാര്‍ക്ക് സര്‍ക്കാര്‍ മാര്‍ഗ്ഗ നിര്‍ദേശപ്രകാരം മുന്‍ഗണന.
താല്പര്യമുള്ളവര്‍ ഡയറക്ടര്‍, കേരള സംസ്ഥാന ഐ.ടി മിഷന്‍ എന്ന പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന ദേശസാത്കൃത ഷെഡ്യുല്‍ഡ്
്ബ്രാഞ്ചുകളില്‍ നിന്നെടുത്ത 750 രൂപയുടെ ഡിഡി സഹിതം http://asereg.kemteric.com/ വെബ്‌സൈറ്റിലൂടെ അപേക്ഷ നല്‍കണം. ഒരാള്‍ക്ക് പരമാവധി മൂന്ന് ലൊക്കേഷനിലേക്ക് അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, വിലാസം, നേറ്റിവിറ്റി, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ഫോട്ടോ, തിരിച്ചറിയല്‍ രേഖ, അപേക്ഷിക്കുന്ന ലൊക്കേഷനില്‍ കെട്ടിടമുണ്ടെങ്കില്‍ ഉടമസ്ഥാവകാശം/വാടക കരാര്‍ എന്നിവ സ്‌കാന്‍ ചെയ്ത് അപ്‌ലോഡ് ചെയ്യണം. ഡി.ഡി നമ്പര്‍ അപേക്ഷയില്‍ രേഖപ്പെടുത്തണം. അപ്‌ലോഡ് ചെയ്ത അപേക്ഷയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പ്രിന്റ്, ഹാജരാക്കിയ അസ്സല്‍ രേഖകളുടെ പകര്‍പ്പ്, ഡി.ഡി എന്നിവ അപേക്ഷകര്‍ ഡിസംബര്‍ നാലിനകം ലഭിക്കുന്ന രീതിയില്‍ അക്ഷയ ജില്ലാ പ്രോജക്റ്റ് ഓഫീസ്, രണ്ടാം നില, സാമൂതിരി സ്‌ക്വയര്‍ ബില്‍ഡിംഗ്, റെയില്‍വേസ്റ്റേഷന്‍ ലിങ്ക് റോഡ്, കോഴിക്കോട് 673002 എന്ന വിലാസത്തില്‍ തപാലില്‍ അയക്കണം. വിശദ വിവരങ്ങള്‍ക്ക് www.akshaya.kerala.gov.in, 04952304775

ക്ഷീര കര്‍ഷകപരിശീലനം 10ന്

ബേപ്പൂര്‍, നടുവട്ടത്തുളള കേരളസര്‍ക്കാര്‍ ക്ഷീര പരിശീലന കേന്ദ്രത്തില്‍ ‘ക്ഷീരകര്‍ഷക ക്ഷേമനിധി’ എന്ന വിഷയത്തില്‍ നവംബര്‍ 10 ന് വൈകീട്ട് 3.30 ന് ഓണ്‍ലൈന്‍ ക്ലാസ് സംഘടിപ്പിക്കും. താല്‍പ്പര്യമുള്ള ക്ഷീരകര്‍ഷകര്‍ dtckkdonlinterg@gmail.comല്‍ ഇമെയില്‍ മുഖേന പേരും ഫോണ്‍ നമ്പറും നവംബര്‍ ഒന്‍പതിനകം നല്‍കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍ : 0495 2414579.

അഴിയൂരില്‍ ജനപ്രതിനിധികള്‍ വൃക്ഷത്തൈ നട്ടു

പഞ്ചായത്ത് ഭരണസമിതിയുടെ ഓര്‍മ്മക്കായി അഴിയൂര്‍ ഗ്രാമ പഞ്ചായത്ത് ഭരണ സമിതി അംഗങ്ങള്‍ പഞ്ചായത്ത് ഓഫീസ് പരിസരത്ത് വൃക്ഷത്തൈ നട്ടു. പേര, നെല്ലി, മാവ്, പ്ലാവ്, കറിവേപ്പ്, ആതിച്ചക്ക തൈകളാണ് നട്ടത്. ഹരിത കേരള മിഷന്റെ ഓര്‍മ്മ തുരുത്തു പദ്ധതിയുടെ ഭാഗമായി നട്ട തൈകള്‍ തൊഴിലുറപ്പ് തൊഴിലാളികളും പഞ്ചായത്ത് ജീവനക്കാരും പരിപാലിക്കും. ഭരണ സമിതിയുടെ കാലാവധി തീരുംമുമ്പുള്ള യോഗത്തിന് ശേഷമാണ് 18 മെംബര്‍മാരും ഓര്‍മ്മ മരം നട്ടത്. പഞ്ചായത്ത് പ്രസിഡണ്ട് വി.പി.ജയന്‍, വൈസ് പ്രസിഡണ്ട് ഷീബ അനില്‍, മറ്റ് ജനപ്രതിനിധികള്‍, പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ്, ഹരിത കേരള മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ പി.ഷംന എന്നിവര്‍ സംബന്ധിച്ചു.

ന്യൂട്രിഷ്യനിസ്റ്റ് നിയമനം

വനിത ശിശു വികസന വകുപ്പിന്റെ സമ്പുഷ്ട കേരളം പദ്ധതി പ്രകാരം ജില്ലയിലെ ബ്ലോക്കുകളിലും കോര്‍പ്പറേഷനിലുമുള്ള ഐസിഡിഎസ് ഓഫീസുകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഓരോ ന്യൂട്രിഷ്യനിസ്റ്റുമാരെ നിയമിക്കുന്നു. ദിവസം 500 രൂപ നിരക്കില്‍ ആഴ്ചയില്‍ രണ്ട് ദിവസം ജോലി ചെയ്യണം. യോഗ്യത: എം.എസ്.സി ന്യൂട്രിഷ്യന്‍/ഫുഡ് സയന്‍സ്/ഫുഡ് & ന്യൂട്രിഷ്യന്‍, ക്ലിനിക്കല്‍ ന്യൂട്രിഷ്യന്‍ & ഡയറ്ററ്റിക്‌സ്, ഹോസ്പിറ്റല്‍ എക്‌സ്പീരിയന്‍സ്/ഡയറ്റ് കൗണ്‍സലിംഗ്/ ന്യൂട്രിഷ്യന്‍ അസസ്സ്‌മെന്റ്/ പ്രഗ്‌നെന്‍സികൗണ്‍സലിംഗ്/ ലാക്ടേഷന്‍ കൗണ്‍സലിംഗ്/തെറാപ്യൂട്ടിക് ഡയറ്റ്‌സ്, 2015 സെപ്റ്റംബര്‍ 30 നുശേഷം ഒരു വര്‍ഷത്തില്‍ കുറയാതുള്ള പ്രവര്‍ത്തി പരിചയം. പ്രായ പരിധി : 2020 ഒക്ടോബര്‍ 31 ന് 45 വയസ്സ് കവിയരുത്. താല്‍പര്യമുള്ളവര്‍ അപേക്ഷയും അസ്സല്‍ രേഖകളും സഹിതം നവംബര്‍ ഒന്‍പതിന് ഉച്ചക്ക് രണ്ട് മണിക്ക് ജില്ലാ പ്രോഗ്രാം ഓഫീസില്‍ നടക്കുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. വിശദവിവരങ്ങള്‍ക്ക് 0495 2375760, wcd.kerala.gov.in

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!