കുന്ദമംഗലം: ഇന്ത്യൻ ഇൻസ്റ്റിറ്റൂട്ട് ഓഫ് മാനേജ്മെന്റ് കോഴിക്കോട് എന്ന സ്ഥാപനത്തിൽ നിന്നും മാൻഹോൾ തുറന്ന് ഒഴുക്കിവിടുന്ന മാലിന്യ ദുരിതം സമീപ പ്രദേശത്തെ വീട്ടുകാർക്ക് ഏറെ പ്രയാസമു ണ്ടാക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. എന്നാൽ ഇന്നും അതിന് അറുതിയായിട്ടില്ല. മലിനജലം ഭൂമിക്കടിയിലേക്ക് താഴ്ന്നിറങ്ങി പരിസരത്തെ കിണറുകൾ ഉപയോഗശൂന്യമായിട്ട് മാസങ്ങൾ പിന്നിട്ടു.നിരവധി തവണ കലക്ടർക്കുo മറ്റ് വിവിധ വകുപ്പുകൾക്കും പരാതി നൽകിയതിന്റെയും നാട്ടുകാരുടെയും സാമൂഹ്യ പ്രവർത്തകരുടെയും പ്രക്ഷോഭത്തെ തുടർന്നും താൽക്കാലിക സംവിധാനത്തിലൂടെ കുറഞ്ഞ വീട്ടുകാർക്ക് ഐ.ഐ.എം വെള്ളം നൽകിയിരുന്നു.പിന്നീട് പൈപ്പും സംവിധാനങ്ങളും എടുത്ത് കൊണ്ട് പോവുക യും ചെയ്തതോടെ ഇവർക്ക് വെള്ളം കിട്ടാതെ ദുരിതത്തിലാവുകയായിരുന്നു എം.എൽ എ യും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്, വൈസ് പ്രിഡണ്ട്,വാർഡ് മെമ്പർ,മറ്റ് വീട്ടുകാരും കലക്ടറെ കാണുകയും ചെയ്തതോടെ ഹെൽത്ത് ഡിപ്പാർട്ട്മെന്റ്, ഗ്രാമപഞ്ചായത്തിനോടും റിപ്പോർട്ട് നൽകാൻ ആവശ്യപ്പെടുകയായിരുന്നു. അതിനിടയിൽ എല്ലാ വിഭാഗം ഉദ്യോഗസ്ഥരുടെയും നാട്ടകാരുടെയും സംയുക്ക യോഗം നടന്നിരുന്നു. അതിലെല്ലാം ഇവരുടെ ദൈന്യത എല്ലാവർക്കും ബോധ്യപ്പെടുകയും ചെയതിരുന്നു.. ഭിന്ന ശേഷിക്കരിയായ മകളും വിധവയായ അമ്മയും മറ്റ് വീട്ടുകാരും സ്ഥാപനത്തിന്റെ മാനേജ്മെന്റ് ഇല്ലാഴ്മ കാരണം പ്രശ്ന കുടുക്കിലാണ്.ഇത്തരംസ്ഥാപനത്തിൽ നിന്ന് ഇവരൂടെ പ്രശ്നം പോലും പരിഹരിക്കാൻ സാധിക്കാത്തവർ ഏങ്ങിനെ മറിക്കുള്ള വർക്ക് ഏങ്ങിനെ മാനേജ്മെന്റിൽ പര്യാപ്ത ഉണ്ടാക്കാൻ സാധിക്കും എന്ന ചോദ്യവും നിലനിൽക്കുന്നുണ്ട്.കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് സെക്രറട്ടറിയുടെ റിപ്പോർട്ടിൽ ഇവരുടെ പ്രയാസങ്ങൾ എടുത്ത് പറയുന്നുണ്ട്, അതേ പോലെ ഹെൽത്ത് ടിപ്പാർട്ട്മെന്റ്റ് നൽകിയ റിപ്പോർട്ടിലും കൃത്യമായി തന്നെ മലിനജലം ഒഴുകി എത്തുന്നത് നേരിൽ കണ്ടതായും അത് ഭൂമി ക്കടിയിലേക്ക് പരക്കാനുള്ള സാധ്യത ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാൽ ഇതൊന്നും ഞങ്ങൾക്ക് ബാധകമല്ല എന്ന മട്ടിൽ പെരുമാറുന്ന മാനേജ്മെന്റിനെതിരിൽ ശക്തമായ പ്രക്ഷോഭത്തിന് സാധ്യതയേറെയാണ്.ഇവരുടെ കുടിവെള്ള പ്രശ്നം ശ്വാശ്വതമായി പരിഹരിക്കാൻ എല്ലാവരും രംഗത്ത് ഇറങ്ങണമെന്ന് ദുരിതം പേറുന്നവർ ആവശ്യപ്പെടുന്നത്.