Kerala News

മോൻസൻ കേസിൽ സർക്കാർ സിബിഐ അന്വേഷണം ആവശ്യപ്പെടണമെന്ന് കെ മുരളീധരൻ

മോൻസൻ മാവുങ്കലിന്റെ തട്ടിപ്പുകേസ് സിബിഐ അന്വേഷിക്കണമെന്നു കെ.മുരളീധരൻ എംപി. കോഴിക്കോട്ടെ പ്രളയ ധനസഹായ തട്ടിപ്പ് വിജിലൻസും അന്വേഷിക്കണം. ഇക്കാര്യത്തിൽ കേന്ദ്രത്തിനോട് അന്വേഷണം ആവശ്യപ്പെട്ടു കത്തയക്കാൻ സർക്കാരിനെ വെല്ലുവിളിക്കുകയാണ്. മോൻസണ് പാസ്പോർട്ട് ഇല്ലെന്നു കേട്ടപാതി പോലീസ് വിശ്വസിച്ചു , ഇക്കാര്യത്തിലടക്കം കൂടുതൽ അന്വേഷണം വേണം. എഡിജിപി ശ്രീജിത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ഒരന്വേഷണവും ഫലപ്രദമല്ലെന്നും മുരളീധരൻ പറഞ്ഞു. അന്വേഷണം വേണമെന്നു കെപിസിസി പ്രസിഡന്റ് തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ അന്വേഷണത്തിലും സർക്കാരിനെ സഹായിക്കുന്ന ഉദ്യോഗസ്ഥനാണു എഡിജിപി എസ്.ശ്രീജിത്ത്. സർക്കാരിന് ധൈര്യമുണ്ടെങ്കിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു കേന്ദ്രത്തിന് കത്തയയ്ക്കണമെന്നും മുരളീധരൻ പറഞ്ഞു.

പ്രളയദുരിതാശ്വാസ തട്ടിപ്പിനെതിരെ കോഴിക്കോട് ഡിസിസിയുടെ നേതൃത്വത്തിൽ കളക്ട്രേറ്റിന് മുന്നിൽ നടന്ന പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുരളീധരൻ.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!