കോഴിക്കോട്: പുഴയിൽ കാണാതായ യുവാവൻ്റെ മൃതദേഹവും കിട്ടി. മൂഴിക്കൽ കട്ടയാട്ട് ചന്ദ്രൻ്റെ മകൻ റിജുവിൻ്റെ (27) മൃതദേഹമാണ് ഇന്ന്കാലത്ത് തുടങ്ങിയ തിരിച്ചിലിനിടെ കണ്ടത്തിയത്. ബണ്ടിൻ്റെ തൊട്ടടുത്ത് നിന്നാണ് ബോഡി കിിട്ടിയത്. അഞ്ചു വയസ്സുകാരനായ കുട്ടിയും യുവാവും ബുള്ളറ്റിൽ എത്തി വൈകിയും തിരിച്ചു വരാത്തതിനാൽ നാട്ടുകാർ വിവരം അറിയീച്ചതിനെ തുടർന്ന് സ്ഥലത്ത് എത്തിയ വെള്ളിമാട്കുന്ന് ഫയർഫോഴ്സ് ടീം പുഴയിൽ തിരച്ചിൽ നടത്തിഅഞ്ചു വയസ്സുകാരൻ്റെ മൃദ്ദേഹം ഞായറാഴ്ച രാത്രി തന്നെകണ്ടെടുത്തിരുന്നു. രാത്രി വൈകി തിരച്ചിൽ നിർത്തിയിരുന്നു. ഞാറാഴ്ച വൈകുന്നേരം 5 മണിയോടെയാണ് സംഭവം. യുവാവ് മൂഴിക്കൽ കട്ടയാട് പറമ്പ് ചന്ദ്രൻ്റെ മകൻ റിജു (27) ആണന്ന് ഇന്നലെതിരിച്ചറിഞ്ഞിരുന്നു.ഇദേ ദഹത്തിൻ്റെ സഹോദരിയുടെ മകൻ ആണ് മരിച്ച കുട്ടി ഭഗത് റിജു ചന്ദ്രൻ കുറ്റിക്കാട്ടൂർ കനറാ ബാങ്ക് ജീവനക്കാരനാണ് .