കോഴിക്കോട്: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. കോഴിക്കോട് സ്വദേശി ഉസ്മാൻ (80) കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിരിക്കെ മരണപ്പെട്ടു. വൃക്കരോഗിയായിരുന്നു ഇദ്ദേഹം.
സംസ്ഥാനത്ത് ഇന്ന് മൂന്നാമത്തെ കൊവിഡ് മരണമാണ്. കാസർഗോഡും, ആലപ്പുഴയിലുമാണ് ഇന്ന് കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.