National

അയോധ്യയില്‍ രാമക്ഷേത്രം ആവശ്യം; ശശി തരൂര്‍

ന്യൂദല്‍ഹി: വീണ്ടും ബിജെപി അനുകൂല നിലപാടുമായി കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. വിശ്വാസം കണക്കിലെടുത്ത് അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാമെന്നും മറ്റൊരു സമുദായത്തിന്റെ ആരാധനാലയം നശിപ്പിക്കാതെ അവിടൊരു ക്ഷേത്രം ആവശ്യമാണ് എന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിനെ വെട്ടിലാക്കിക്കൊണ്ട് കാശ്മീര്‍ വിയത്തിലും അദ്ദേഹം അനുകൂല നിലപാട് വ്യക്തമാക്കി., ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 എക്കാലത്തും നിലനില്‍ക്കേണ്ടതാണെന്ന അഭിപ്രായമില്ലെന്നും തരൂര്‍ പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ രീതി ഭരണഘടനക്ക് യോജിച്ചതല്ല എന്നതില്‍ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ കാലത്തും നിലനിര്‍ത്താന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതായിരുന്നില്ല കശ്മീരിന്റെ പ്രത്യേക പദവി എന്നാണ് തന്റെ നിലപാട്.
ആര്‍ട്ടിക്കിള്‍ 370 എല്ലാകാലത്തും അതേപടി നിലനിര്‍ത്തുന്നതിനായി വാദിക്കേണ്ടതുണ്ടോ എന്ന കാര്യത്തില്‍ സംശയമുണ്ട്. 370 എത്ര കാലം നിലനിര്‍ത്തേണ്ടത് ആവശ്യമാണോ അത്രയും കാലം അത് നിലനിന്നാല്‍ മതി എന്നായിരുന്നു നെഹ്‌റുവിന്റെയും കാഴ്ചപ്പാടെന്നും’- തരൂര്‍ പറഞ്ഞു.

നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് തരൂര്‍ പ്രസ്ഥാവന നടത്തിയതില്‍ വലിയ വിമര്‍ശനങ്ങള്‍ കോണ്‍ഗ്രസില്‍ തന്നെ ഉയര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് കെയ മുരളീധരനുമായി പരസ്യമായ വാക്‌പോരില്‍ വരെ കാര്യങ്ങള്‍ എത്തിയിരുന്നു. ഇതിനിടയ്ക്കാണ് അദ്ദേഹത്തിന്റെ പുതിയ നിലപാട്കൂടെ വരുന്നത്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!