Kerala

പരാതിയിൽ നടപടി സ്വീകരിച്ചില്ല കോഴിക്കോട് ചൂരാം വയലിൽ ചൂട്ട് കത്തിച്ച് പ്രതിഷേധം

കോഴിക്കോട് : പതിമംഗലം ചൂരാം വയലിൽ കയറ്റത്തിൽ അപകടങ്ങൾ തുടർക്കഥയാവുന്നതിനെ തുടർന്ന് അധികൃതർക്ക് നൽകിയ പരാതിയിൽ നടപടിയെടുക്കാത്തതിൽ ചൂട്ട് കത്തിച്ച് പ്രതിഷേധം. സാമൂഹ്യ പ്രവത്തകൻ നൗഷാദ് തെക്കയിലിന്റെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്‌മയാണ്‌ പ്രതിഷേധം സംഘടിപ്പിച്ചത്.

ചൂരാം വയലിൽ തുടർച്ചയായി ഉണ്ടാവുന്ന അപകടത്തിൽ നാട്ടുകാർക്കുള്ള ആശങ്ക മുൻ നിർത്തി സർക്കാർ അധികൃതർ ഇടപെടണമെന്നും റോഡിൻറെ പ്രശ്നങ്ങൾ പരിഹരിച്ച് അപകടങ്ങൾ ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നുമുള്ള ആവശ്യം മുൻ നിർത്തി ദിവസങ്ങൾക്ക് മുൻപ് മുഖ്യമന്ത്രിക്കും മറ്റ് അധികൃതർക്കും നൽകിയ പരാതിയിൽ നടപടിയെടുക്കാത്തതിനെ തുടർന്നാണ് ചൂട്ട് കത്തിച്ച് പ്രതിഷേധം സംഘടിപ്പിച്ചത്.

കഴിഞ്ഞ ദിവസം ചൂരാം വയലിൽ ഓട്ടോയും കാറും തമ്മിലുണ്ടായ അപകടത്തിൽ രണ്ടു പേർ മരണപെട്ടിരുന്നു. വിഷയത്തിൽ അധികൃതർ ഇടപെടുന്നവരെ പ്രതിഷേധങ്ങൾ തുടരാനാണ് തീരുമാനമെന്ന് ജനകീയ കൂട്ടായ്മയ്ക്ക് നേതൃത്വം നൽകുന്ന നൗഷാദ് തെക്കയിൽ പറഞ്ഞു

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!