കുന്നമംഗലം; കുന്ദമംഗലം ഗ്രാമ പഞ്ചായത്തില്‍ 3.4 തിയ്യതികളില്‍ പ്രളയാനന്തരം വൃത്തിഹീനമായി കിടന്ന മുഴുവന്‍ പ്രദേശങ്ങളും ശുചീകരണം നടത്തി. മൂന്നാം തിയ്യതി തൊഴിലുറപ്പ് തൊഴിലാളിക്കളുടെയും. സന്നദ്ധ പ്രവര്‍ത്തകരുടെയും നേത്യത്വത്തില്‍് മുഴുവന്‍ വാര്‍ഡുകളിലും ശുചികരണ പ്രവൃത്തി നടത്തി്. നാലാം തിയ്യതി ബുധനാഴ്ച കുന്നമംഗലം അങ്ങാടിയും പരിസര പ്രദേശങ്ങളും ഗ്രാമ പഞ്ചായത്ത് അംഗങ്ങളും. തൊഴിലുറപ്പ് തൊഴിലാളികളുടെയും നേതൃത്വത്തില്‍ ശുചികരിച്ചു. ശേഖരിച്ച മാലിന്യങ്ങള്‍ പഞ്ചായത്തിന്റെ നേതൃത്ത്വത്തില്‍ കയറ്റി അയക്കും. ശുചികരണപ്രവൃത്തി ആരോഗ്യ.വിദ്യാഭ്യാസ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ടി.കെ.സൗദ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ ചെയര്‍മാന്‍. ടി.കെ.ഹിതേഷ് കുമാര്‍,മെമ്പര്‍മാരായ എം.വി.ബൈജു, എം.ബാബുമോന്‍, എം.എം.സുധീഷ് കുമാര്‍, സി.വി.സുജിത്ത്, ശ്രീബ പുല്‍ക്കുന്നുമ്മല്‍, തൊഴിലുറപ്പ് AE ഡാനിഷ്, ഓവര്‍സിയര്‍ ഉബൈദ് ജി.കെ. എന്നിവര്‍ നേതൃത്വം കൊടുത്തു.