Trending

പുല്ലൂരാംപാറയിൽ ഒഴുക്കിൽപെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി

കോടഞ്ചേരി : പുല്ലൂരാംപാറ പുഴയില്‍ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ പുനഃരാരംഭിച്ച തിരച്ചിലിലാണ് കാണാതായ അതേ സ്ഥലത്തിന് താഴെ നിന്നാണ് ബോഡി കിട്ടിയത്. കഴിഞ്ഞദിവസം വൈകീട്ട് പത്തായ പാറ കടവില്‍ കുളിക്കാനിറങ്ങിയ , മഞ്ഞ് വയൽ ചവര്‍ണാല്‍ വീട്ടില്‍ ഷിനോയുടെ മകന്‍ ജെയിംസ് (20) ഒഴുക്കിൽപെടുകയായിരുന്നു. വൈകീട്ട് 4.45 ഓടെയായിരുന്നു അപകടം.

യുവാവിന് വേണ്ടി രണ്ട് ദിവസമായി മുക്കം ഫയർ ആൻഡ് റെസ്ക്യൂ വിഭാഗവും, പോലീസും അറുപതോളം സന്നദ്ധ പ്രവര്‍ത്തകരും നാട്ടുകാരും ചേർന്ന് തിരച്ചില്‍ നടത്തയെങ്കിലും കണ്ടെത്തനായിരുന്നില്ല. തുടർന്ന് നിർത്തിവെച്ച തിരച്ചിൽ ഇന്ന് രാവിലെ പുനഃരാരംഭിക്കുകയായിരുന്നു. യുവാവ് കുളിക്കാനിറങ്ങിയ പ്രദേശം മുതൽ നാലു കിലോമീറ്റർ ചുറ്റളവിൽ നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

ഇൻക്വിസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം അൽപ സമയത്തിനകം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്കയക്കും

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!