രാജ്യത്ത് മാറ്റമില്ലാതെ ദിനംപ്രതി കോവിഡ് രോഗികള്‍ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 24,850 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇതോടെ ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം 6,73,165 ആയി
24 മണിക്കൂറിനിടെ 613 പേര്‍ രോഗബാധ മൂലം മരണപ്പെട്ടു. നിലവില്‍ 19,268 പേര്‍ കോവിഡ് മൂലം ഇന്ത്യയില്‍ മരണപ്പെട്ടു. രാജ്യത്ത് കോവിഡ് ഏറ്റവും രൂക്ഷമായ മഹാരാഷ്ട്രയില്‍ ഇന്നലെ മാത്രം 7,074 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. തമിഴ്നാട്, ഡല്‍ഹി, ഗുജറാത്ത് എന്നിവിടങ്ങിലും കോവിഡ് രോഗബാധ ഉയരുകയാണ്. ഡല്‍ഹിയില്‍ കോവിഡ് രോഗികളുടെ എണ്ണം 97,000 ആയി. 3004 പേര്‍ മരണപ്പെട്ടെന്നാണ് ഔദ്യോഗിക കണക്ക്.

