Kerala News

പ്രയാ​ർ ​ഗോപാലകൃ‌ഷ്ണന്റെ സംസ്‌കാരം ഇന്ന്

മുൻ എംഎൽഎയും കോൺ​ഗ്രസ് നേതാവുമായ പ്രയാ​ർ ​ഗോപാലകൃ‌ഷ്ണന്റെ സംസ്‌കാരം ഇന്ന്. ഉച്ചയ്‌ക്ക് ശേഷം കൊല്ലം ചിതറയിലെ സ്വവസതിയിലാണ് സംസ്‌കാരം. ഇന്നലെ വൈകിട്ട് നാലരയോടെ കൊല്ലം- തിരുവനന്തപുരം യാത്രക്കിടെ ഹൃദയാഘാതം ഉണ്ടായതിനെ തുടർന്നായിരുന്നു അന്ത്യം. പ്രയാറിനെ വട്ടപ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
2001ലാണ് ചടയമംഗലത്തുനിന്ന് നിയമസഭയിലെത്തിയത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റാണ്. 10 മണി മുതൽ 11 മണി വരെ ഡിസിസിയിൽ പൊതുദർശനം. അതിനുശേഷം വിലാപയാത്രയായി ചിതറയിലേക്ക് കൊണ്ടുപോകും. ഉച്ചയ്‌ക്ക് രണ്ട് മണിക്കാണ് സംസ്‌കാരം.

കെഎസ്യുവിലൂടെ രാഷ്‌ട്രീയ പ്രവർത്തനം ആരംഭിച്ച പ്രയാർ 2001ൽ ചടയമം​ഗലത്തു നിന്ന് വിജയിച്ചാണ് നിയമസഭയിലെത്തിയത്. മിൽമയുടെ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട ചെയർമാനായിരുന്ന പ്രയാർ അഞ്ച് തവണയായി 14 വർഷത്തോളം ഈ പദവി വഹിച്ചു. 2015ലാണു തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായത്. ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സർക്കാർ നിലപാടിനെതിരെ കോൺഗ്രസിന്റെ മുന്നണിപ്പോരാളിയായ അദ്ദേഹം കേസിൽ സുപ്രീംകോടതിയിൽ കക്ഷി ചേർന്നിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!