സോളാർ പാനൽ മോഷണവുമായി ബന്ധപ്പെട്ട്, കുന്ദമംഗലം ഗ്രാമപഞ്ചായത്ത് അധികൃതർ കള്ളനും പോലീസും കളിക്കുകയാണെന്ന ആരോപണവുമായി യു ഡി എഫ്. യുഡിഎഫിന്റെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് ഓഫീസിനു മുമ്പിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.കഴിഞ്ഞ ദിവസം നടന്ന സമരത്തിനിടയിൽ പഞ്ചായത്ത് സെക്രട്ടറിയെ ഭീഷണിപ്പെടുത്തി എന്ന ആരോപണവുമായി ഗ്രാമപഞ്ചായത്ത് ജീവനക്കാർ പ്രതിഷേധം നടത്തിയിരുന്നു. പ്രകടനവുമായി എത്തിയ യുഡിഎഫ് പ്രവർത്തകരെ പഞ്ചായത്ത് ഓഫീസിനു മുമ്പിൽ പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടയുകയുമുണ്ടായി.തുടർന്ന് യുഡിഎഫ് പ്രവർത്തകരും പോലീസുമായി വാക്കേറ്റവും തർക്കവും ഉണ്ടായി.സി പി രമേശൻ അധ്യക്ഷത വഹിച്ച പ്രതിഷേധ യോഗം, എക്സ് എംഎൽഎയും ,മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയുമായ യു സി രാമൻ ഉദ്ഘാടനം ചെയ്തു. എം ധനീഷ് ലാൽ, ബാബു നെല്ലൂളി ,വിനോദ് പടനിലം, എടക്കുനി അബ്ദുറഹ്മാൻ,എം ബാബുമോൻ, ഒഹുസൈൻ, അരിയിൽ മൊയ്തീൻ ഹാജി, ഒസലിം, കെ കെ ഷമീൽ, കെ കെ സി നൗഷാദ്, ഷമീന വെള്ളക്കാട്ട് , ജിഷ ചോലക്ക മണ്ണിൽ, ലീന വാസുദേവ് തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.