kerala National

ബെംഗളൂരു രാമേശ്വരം കഫെ സ്ഫോടനം; എൻഐഎ സംഘം കാസർകോട്

മഞ്ചേശ്വരം, ബദിയടുക്ക തുടങ്ങിയ സ്ഥലങ്ങളിൽ കർണാടകയിൽ നിന്നുള്ള എൻഐഎ സംഘത്തിന്‍റെ റെയ്‌ഡ് (Karnataka NIA Team At Kasaragod). ബെംഗളൂരു നഗരത്തിലെ ഹോട്ടലിലുണ്ടായ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന്‍റെ ഭാഗമായാണ് റെയ്‌ഡ് നടത്തിയതെന്നാണ് സൂചന. നിരവധി കേസുകളിൽ പ്രതിയായ മഞ്ചേശ്വരം സ്വദേശി അലിയുടെ വീട്ടിലാണ് എൻഐഎ സംഘം എത്തിയത്.ഇയാൾ കേരളത്തിലും കർണാടകയിലും നിരവധി കേസുകളിൽ പ്രതിയാണ്. ബദിയടുക്കയിലെ ട്രാവൽ ഏജൻസി ഉടമയെ അന്വേഷിച്ചാണ് എൻഐഎ സംഘം എത്തിയത്. ഇയാൾ ആളുകളെ റിക്രൂട്ട് ചെയ്‌തതയാണ് വിവരം.ബെംഗളൂരുവിലെ കഫേയിലുണ്ടായ സ്‌ഫോടനം സംബന്ധിച്ച കേസ് ഇന്നലെ (04-03-2024) ദേശീയ അന്വേഷണ ഏജൻസിയായ എൻഐഎക്ക് കൈമാറിയിരുന്നു. മാർച്ച് ഒന്നിന് ഈസ്‌റ്റ്‌ ബെംഗളൂരുവിലെ ബ്രൂക്ക്ഫീൽഡിലെ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തിൽ 10 പേർക്ക് പരിക്കേറ്റിരുന്നു.അതേസമയം സ്ഫോടനത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പരിക്കേറ്റവർ അപകടനില തരണം ചെയ്‌തതായി അധികൃതർ അറിയിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!