കാപ്പ ചുമത്തി ജയിലിലടച്ച ആകാശ് തില്ലങ്കേരിയെയും ജിജോ തില്ലങ്കേരിയെയും കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് വിയ്യൂർ ജയിലിലേക്ക് മാറ്റി.രാവിലെ ഒൻപത് മണിയോടെയാണ് ഇരുവരെയും പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളോടെ കണ്ണൂരിൽ നിന്നും വിയ്യൂരിലേക്ക് കൊണ്ടുപോയത്. കാപ്പ തടവുകാരെ സ്വന്തം ജില്ലയിലെ ജയിലിൽ പാർപ്പിക്കരുതെന്ന ചട്ടം നിലനിൽക്കുന്നതിനാലാണ് മാറ്റം. ഇവർക്കൊപ്പം മറ്റു മൂന്ന് കാപ്പ തടവുകാരെയും വിയ്യൂരിലേക്ക് കൊണ്ടുപോയിട്ടുണ്ട്.ഫെബ്രുവരി 27ന് രാത്രിയാണ് ആകാശിനെയും ജിജോയെയും പൊലീസ് അറസ്റ്റ് ചെയ്തത്. ആറ് ദിവസത്തിന് ശേഷമാണ് ഇവരെ ജയിൽ മാറ്റുന്നത്.
ആകാശ് തില്ലങ്കേരിയെയും ജിജോയെയും വിയ്യൂർ ജയിലിലേക്ക് മാറ്റി

