Kerala

കുത്താൻ വന്ന പശുവിനെ കണ്ട് പേടിച്ചോടി; അമ്മയും പിഞ്ചുകുഞ്ഞും കിണറ്റിൽ വീണു

പത്തനംതിട്ട: കുത്താൻ വന്ന പശുവിനെ കണ്ട് പേടിച്ചോടിയ അമ്മയും പിഞ്ചുകുഞ്ഞും കിണറ്റിൽ വീണു. നാട്ടുകാരും അഗ്നിരക്ഷാ സേനയും സമയോചിതമായി ഇടപെട്ട് രക്ഷപെടുത്തി. പത്തനംതിട്ട അടൂരിലാണ് സംഭവം. പെരിങ്ങാട് കടയ്ക്കൽ കിഴക്കേതിൽ വൈശാഖിന്റെ ഭാര്യ 24കാരിയായ രേഷ്മയും ഇവരുടെ ഒരു വയസ്സുള്ള മകൻ വൈഷ്ണവ് എന്നിവരാണ് അപകടത്തിൽപെട്ടത്. ഇരുവർക്കും കാര്യമായ പരുക്കുകളൊന്നുമില്ല.കിണറ്റിൽ വെള്ളമില്ലാതിരുന്നതിനാൽ കൂടുതൽ അപകടം ഒഴിവായി. ഇന്നലെ 11.30ക്ക് ചെറുപുഞ്ച ഭാഗത്തുള്ള തോട്ടത്തിലൂടെ നടന്ന് പോകുമ്പോഴായിരുന്നു സമീപത്ത് തീറ്റ തിന്നുകയായിരുന്ന പശു ഇവരെ കുത്താൻ വന്നത്. പേടിച്ചോടിയ ഇവർ മുകൾഭാഗം ഫ്ളക്സ് ബോർഡുകൊണ്ട് മറച്ച കിണറ്റിൽ വീഴുകയായിരുന്നു.

ബഹളം കേട്ടെത്തിയ നാട്ടുകാർ കുഞ്ഞിനെ രക്ഷപ്പെടുത്തിയെങ്കിലും രേഷ്മയെ പുറത്തെത്തിക്കാനായില്ല. അഗ്‌നിരക്ഷാസേന എത്തിയാണ് രേഷ്മയെ രക്ഷിച്ചത്. സ്റ്റേഷൻ ഓഫിസർ വി വിനോദ്കുമാറിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!