Local

സി ഐ ടി യു സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സെമിനാർ സംഘടിപ്പിച്ചു

പുതുപ്പാടി : സി ഐ ടി യു സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സെമിനാർ സംഘടിപ്പിച്ചു. ഡിസംബർ 17 , 18 , 19 തിയ്യതികളിൽ കോഴിക്കോട് നടക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ അനുബന്ധമായി “നവ ലിബറൽ നയങ്ങളും തൊഴിലെടുക്കുന്ന സ്ത്രീകളും ” എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ വിഷയമവതരിപ്പിച്ചു കൊണ്ട് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി എസ് സുജാത ഉദ്ഘാടനം ചെയ്തു. സി ഐ ടി യും പുതുപ്പാടി പഞ്ചായത്ത് പ്രസിഡ ണ്ട് എം ഇ ജലീൽ അദ്ധ്യക്ഷത വഹിച്ചു. സി ഐ ടി യു താമരശ്ശേരി ഏരിയാസെക്രട്ടറി ടി സി വാസു കെ സി വേലായുധൻ ടി എ മൊയ്തീൻ ഇന്ദിര ടീച്ചർ ബിന്ദു ഉദയൻ ഷീബസജി എന്നിവർ സംസാരിച്ചു. അമൃത ടി വി റെഡ്ഡ് കാർപ്പറ്റ് പ്രോഗ്രാം താരം ഈങ്ങാപ്പുഴ ഓട്ടോ തൊഴിലാളി ശ്രീലതയെ മെമന്റോ നൽകി സി എസ് സുജാത ആദരിച്ചു. സി ഐ ടി യു പഞ്ചായത്ത് സെക്രട്ടറി കെ വിജയകുമാർ സ്വാഗതവും ശ്രീജ ബിജു നന്ദിയും പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!