News Sports

പകരം വീട്ടി ഇന്ത്യ; ന്യൂസിലാൻഡിനെ 62 റൺസിന് എറിഞ്ഞിട്ട് ഇന്ത്യൻ ബൗളർമാർ

പകരം വീട്ടി ഇന്ത്യ. ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യ ഉയര്‍ത്തിയ 325നെതിരെ മറുപടി ബാറ്റിംഗ് ആരംഭിച്ച ന്യൂസിലന്‍ഡ് 62ന് പുറത്തായി. ന്യൂസീലന്‍ഡ് സ്പിന്നര്‍ അജാസ് പട്ടേല്‍ 10 വിക്കറ്റുമായി തിളങ്ങിയ പിച്ചില്‍ ഇന്ത്യന്‍ സ്പിന്നര്‍മാരുടെയും തേരോട്ടമായിരുന്നു.

17 റണ്‍സെടുത്ത കൈല്‍ ജാമിസണാണ് കിവീസ് നിരയിലെ ടോപ് സ്‌കോറര്‍. ജാമിസണെ കൂടാതെ ക്യാപ്റ്റന്‍ ടോം ലാഥം മാത്രമാണ് കിവീസ് നിരയില്‍ രണ്ടക്കം കടന്നത്. ഫോളോ ഓണ്‍ ഒഴിവാക്കാന്‍ 126 റണ്‍സ് വേണമായിരുന്ന കിവീസിനെ പക്ഷേ ഇന്ത്യ ഫോളോ ഓണിന് വിട്ടില്ല.

ഇന്ത്യക്ക് ബ്രേക്ക് ത്രൂ നൽകി നാലാം ഓവറില്‍ തന്നെ വില്‍ യങ്ങിനെ (4) മടക്കിയ സിറാജ് അതേ ഓവറിലെ അവസാന പന്തില്‍ ക്യാപ്റ്റന്‍ ടോം ലാഥത്തെയും(10) പുറത്താക്കി.

ആറാം ഓവറില്‍ റോസ് ടെയ്‌ലറും (1) സിറാജിന് മുന്നില്‍ വീണു. പിന്നാലെ ഹെന്റി നിക്കോള്‍സ് (7), ടോം ബ്ലണ്ടല്‍ (8), ടിം സൗത്തി (0), വില്യം സോമര്‍വില്ലെ (0) എന്നിവരെ അശ്വിന്‍ മടക്കി. ഡാരില്‍ മിച്ചെല്‍ (8), കൈല്‍ ജാമിസണ്‍ (17) എന്നിവരെ അക്‌സർ പട്ടേലും രചിന്‍ രവീന്ദ്രയെ ജയന്ത് യാദവും പുറത്താക്കി. നേരത്തെ ഒരു ഇന്നിങ്‌സില്‍ 10 വിക്കറ്റ് നേട്ടവുമായി ഇന്ത്യന്‍ വംശജനായ അജാസ് പട്ടേല്‍ ചരിത്രമെഴുതിയപ്പോള്‍ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ 325 റണ്‍സില്‍ അവസാനിച്ചിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Sports

ടെന്നിസ് ബോള്‍ ടീമിനെ അജിത്തും ഷാനി ജോസഫും നയിക്കും

താ​മ​ര​ശേ​രി: ജി​ല്ലാ ടെ​ന്നീ​സ് ബോ​ള്‍ ടീ​മി​നെ പി.​എ​സ്. അ​ജി​ത്തും ഷാ​നി ജോ​സ​ഫും ന​യി​ക്കും. മു​ഹ​മ്മ​ദ് സാ​ലു, പി. ​മു​ഹ​മ്മ​ദ് ഫാ​ഹി​സ്, ആ​ദീം നി​ഹാ​ല്‍, പി.​എം. മു​ഹ​മ്മ​ദ് അ​സ്നാ​ദ്,
error: Protected Content !!