പത്തനംതിട്ട: അടൂര്‍ പൊലീസ് സ്റ്റേഷനില്‍ അതിക്രമിച്ചുകയറി പ്രതിയെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മയെ പ്രതി ചേര്‍ക്കും. സംഭവത്തില്‍ പൊലീസിന് വീഴ്ച സംഭവിച്ചെന്ന സംസ്ഥാന പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ട് ആഭ്യന്തര മന്ത്രിക്ക് കൈമാറി. കേസില്‍ ഫെന്നി നൈനാന് ഉള്‍പ്പെടെയുള്ള പ്രതികളെ ഉള്‍പ്പെടുത്തും. നിലവിലെ എഫ്ഐആറിലെ വകുപ്പുകള്‍ തന്നെ നിലനിര്‍ത്തുകയും ചെയ്യും. പരാതിക്കാരിയെന്ന നിലയില്‍ പ്രതിയെ തിരിച്ചറിയാന്‍ മാത്രമാണ് സ്റ്റേഷന് അകത്തേക്ക് പോയതെന്നും സെല്ലിനകത്തേക്ക് കയറിയിട്ടില്ലെന്നുമായിരുന്നു ശ്രീനാദേവി കുഞ്ഞമ്മ സംഭവത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.
ശ്രീനാദേവി കുഞ്ഞമ്മയെ പ്രതി ചേര്‍ക്കും; അടൂര്‍ പൊലീസ് സ്റ്റേഷന് സംഘര്‍ഷത്തില്‍ പൊലീസിനും വീഴ്ച

