കുന്ദമംഗലം ചൂലാംവയലിൽ കെ എസ് ആർ ടി സി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. വയനാട് ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കെ എസ് ആർ ടി സി ബസാണ് ദേശീയ പാത ചൂലാം വയലിൽ നിയന്ത്രണം വിട്ട് മറിഞ്ഞത്.അപകടത്തിൽ യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട് ഇവരെ ആശുപത്രിയിലേക്ക് മാറ്റി. എതിരെ വന്ന മോട്ടോർ ബൈക്കിനെ വെട്ടിച്ചപ്പോഴാണ് അപകടം സംഭവിച്ചത്
ചൂലാംവയലിൽ കെ എസ് ആർ ടി സി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം;യാത്രക്കാർക്ക് പരിക്ക്

