National News

കസ്റ്റഡിയില്‍ പോലീസ് ഗസ്റ്റ് ഹൗസിലെ മുറി വൃത്തിയാക്കി പ്രിയങ്ക ഗാന്ധിയുടെ പ്രതിഷേധം,; വീഡിയോ

ലഖിംപൂരില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബത്തെ കാണാനെത്തിയതിന് യുപിയിലെ ഗസ്റ്റ് ഹൗസില്‍ തടഞ്ഞുവെച്ചതില്‍ പ്രതിഷേധിച്ച് നിലം തൂത്തുവാരി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. കോണ്‍ഗ്രസ് ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ ആണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.ഉത്തര്‍പ്രദേശില്‍ നിന്നും 50 കിലോമീറ്റര്‍ അകലെയുള്ള സീതാപൂരിലെ പൊലീസ് ഗസ്റ്റ് ഹൗസിലാണ് പ്രിയങ്കയെ കസ്റ്റഡിയില്‍ വെച്ചിരിക്കുന്നത്.
‘ഭരണഘടനാ അവകാശങ്ങള്‍ സംരക്ഷിക്കാനും കര്‍ഷകരുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുമാണ് ഈ നിരാഹാരം. നമ്മുടെ ജനാധിപത്യത്തെയും ഭരണഘടനാ അവകാശങ്ങളെയും തകര്‍ക്കാന്‍ ബി.ജെ.പി സര്‍ക്കാരിനെ അനുവദിക്കരുത്.

അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള സമരങ്ങള്‍ ഗാന്ധിയുടെ മാതൃകയില്‍ തുടരും,’ കോണ്‍ഗ്രസ് വീഡിയോ പങ്കുവെച്ചുകൊണ്ട് പറഞ്ഞു.

കഴിഞ്ഞ ദിവസം രാത്രിയാണ് കര്‍ഷകരുടെ കുടുംബത്തെ കാണാന്‍ പ്രിയങ്ക ഗാന്ധിയെത്തിയത്. എന്നാല്‍ പ്രിയങ്കയുടെ വാഹനം പൊലീസ് തടഞ്ഞുവെക്കുകയായിരുന്നു. അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിനെ വിരട്ടി പ്രിയങ്ക സംസാരിച്ചത് ചര്‍ച്ചയായിരുന്നു. വാറണ്ട് കാണിക്കൂ എന്നിട്ടാവാം അറസ്റ്റ് എന്നായിരുന്നു പ്രിയങ്ക ഗാന്ധി പറഞ്ഞത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!