കൊച്ചി: ലഹരിക്കച്ചവടത്തിലെ കള്ളപ്പണ ഇടപാടുകലില്‍ അന്വേഷണവുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഓപ്പറേഷന് തൂഫാന്റെ ഭാഗമായ കൂടുതല്‍ കേസുകള്‍ ഇ ഡിയുടെ റഡാറിലാണ്. യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികളായ കാസര്‍കോഡ് എംഡിഎംഎ കേസിന്റെ വിശദാംശങ്ങള്‍ ശേഖരിച്ച് ഇഡി ഇന്റലിജന്‍സ്. പ്രതികളുടെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിച്ച ശേഷം ഇഡി തുടര്‍നടപടികളിലേക്ക് കടക്കും.
ലഹരി സംഘങ്ങളുടെ രാജ്യാന്തര ബന്ധങ്ങളിലും വിശദമായ അന്വേഷണം നടത്താനാണ് തീരുമാനം. പെരുമ്പാവൂര്‍ ഹൈബ്രിഡ് കഞ്ചാവ്, കരിപ്പൂര്‍ എംഡിഎംഎ കേസുകളില്‍ ഇ ഡി റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതല്‍ കേസുകളിലേക്ക് ഇ ഡി അന്വേഷണം എത്തുന്നത്.
കേസിന്റെ ഭാഗമായി ഇഡി കോഴിക്കോട് ബാലുശ്ശേരിയിലും എരഞ്ഞിപ്പാലത്തും പരിശോധനകള്‍ നടത്തിയിരുന്നു. കോഴിക്കോട് എംഡിഎംഎ കേസിലും ഇ ഡി സമാനമായി പരിശോധനകള്‍ നടത്തിയിരുന്നു. ഇത്തരം കേസുകളില്‍ രാജ്യാന്തര തലത്തിലെ കള്ളപ്പണം വെളുപ്പിക്കല്‍ മാഫിയകള്‍ക്ക് പങ്കുണ്ടോ എന്ന സംശയത്തിലാണ് ഇഡിയുടെ ചടുലമായ നീക്കങ്ങള്‍.
ഓപ്പറേഷന് തൂഫാന്റെ ഭാഗമായ കൂടുതല്‍ കേസുകള്‍ ഇ ഡിയുടെ റഡാറില്‍ വരുന്നുണ്ട്. ഇതില്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ ഉള്‍പ്പെട്ട എംഡിഎംഎ കേസും ഉണ്ടെന്നതാണ് ശ്രദ്ധേയം. പ്രതികളുടെ റിയല്‍ എസ്റ്റേസ്റ്റ് ബന്ധങ്ങള്‍, പണമിടപാടുകള്‍, ബിനാമി ഇടപാടുകള്‍ തുടങ്ങിയവ ഇ ഡി വിശദമായി പരിശോധിക്കും.

