Trending

കെഎസ്ആർടിസി ഡിപ്പോകളിൽ ബെവ്‌കോ ഔട്ട്ലെറ്റ്; ടിക്കറ്റ് ഇതരവരുമാനത്തിനായി സാധ്യമായതെല്ലാം ചെയ്യുമെന്ന് ആന്റണി രാജു

കെ.എസ്.ആര്‍.ടി.സി സ്റ്റാന്റുകളില്‍ മദ്യക്കടകള്‍ തുടങ്ങാന്‍ അനുമതി നല്‍കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ബെവ്‌കോ ഔട്ട്ലെറ്റുകൾ തുറക്കുന്നത് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാവില്ലെന്ന് അദ്ദേഹം പറഞ്ഞു. മദ്യ ശാലകളുടെ സൗകര്യം കൂടുകയും തിരക്ക് കുറയുകയും ചെയ്യും. വാടകയുടെ അധിക വരുമാനമാണ് ലക്ഷ്യമെന്നും,ബെവ്‌കോ പരിശോധിച്ച ശേഷം തീരുമാനം അറിയിക്കുമെന്നും ആന്റണി രാജു പറഞ്ഞു.കെഎസ്‌ആര്‍ടിസിയുടെ കെട്ടിടങ്ങള്‍ ലേലത്തിനെടുത്ത്‌ മദ്യക്കടകള്‍ തുറക്കാം. ഇതിലൂടെ കെഎസ്‌ആര്‍ടിസിക്ക്‌ വാടക വരുമാനം ലഭിക്കുന്നതിനൊപ്പം ബസ് യാത്രക്കാരുടെ എണ്ണവും കൂടുമെന്നാണ് വിലയിരുത്തല്‍. കൂടുതല്‍ സൗകര്യമുള്ള സ്ഥലങ്ങളില്‍ ക്യൂ ഒഴിവാക്കി കാത്തിരിപ്പിനു സ്ഥലം നല്‍കാമെന്ന നിര്‍ദ്ദേശവും കെഎസ്‌ആര്‍ടിസി മുന്നോട്ട് വച്ചിട്ടുണ്ട്.സ്റ്റാന്‍ന്റില്‍ മദ്യക്കടകള്‍ ഉള്ളതുകൊണ്ടുമാത്രം ജീവനക്കാര്‍ മദ്യപിക്കണമെന്നില്ല. ഇതിലൂടെ കെ.എസ്.ആര്‍.ടി.സിക്ക് വാടക വരുമാനം ലഭിക്കും, ബസ് യാത്രക്കാരുടെ എണ്ണവും കൂടുമെന്നാണ് വിലയിരുത്തലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!