Kerala News

കേരളം മികച്ച വ്യവസായ സൗഹൃദ സംസ്ഥാനങ്ങളിലൊന്ന് : മുഖ്യമന്ത്രി

കേരളം മികച്ച നിക്ഷേപ സൗഹൃദ സംസ്ഥാനമാണെന്നും, അത് തുടരുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ .ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സംസ്ഥാന സർക്കാർ തങ്ങൾക്ക് വലിയ പിന്തുണ നൽകുന്നുവെന്ന ഗോയെങ്ക ഗ്രൂപ്പിന്റെ അഭിനന്ദന ട്വീറ്റിന് മറുപടിനല്കവേ അദ്ദേഹം പറഞ്ഞു . ‘ ഇന്ത്യയിലെ ഏറ്റവും നിക്ഷേപക സൗഹൃദ സംസ്ഥാനങ്ങളിലൊന്നാണ് കേരളം. അത് തുടരും. സുസ്ഥിരവും നൂതനവുമായ വ്യവസായങ്ങൾ ഇവിടെ അഭിവൃദ്ധിപ്രാപിക്കുന്നുവെന്ന് എൽ.ഡി.എഫ് സർക്കാർ ഉറപ്പാക്കുന്നുവെന്നാണ്’ മുഖ്യമന്ത്രി ട്വീറ്റ് ചെയ്തിരിക്കുന്നത്.

നേരത്തേയും സര്‍ക്കാരിനെ പ്രശംസിച്ച് ഗോയെങ്ക രംഗത്തെത്തിയിരുന്നു. കേരളത്തിലെ വ്യവസായ പദ്ധതി ഉപേക്ഷിക്കുന്നുയെന്ന സാബു ജേക്കബിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് സംഘ്പരിവാര്‍ അനുഭാവികളടക്കമുള്ളവര്‍ കേരളത്തെ താറടിച്ച് കൊണ്ട് ദേശീയതലത്തില്‍ രംഗത്തെത്തിയിരുന്നു. ഇതിനിടയാണ് കേരളത്തെ പിന്തുണച്ച് ഹര്‍ഷ് വര്‍ധന്‍ ഗോയെങ്ക രംഗത്തെത്തിയത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!