Kerala

ഒറ്റപ്പെട്ടുപോയ കുഞ്ഞിന് സംരക്ഷണമായി തഹസിൽദാർ

തിരുവനന്തപുരം : ഒറ്റപ്പെട്ടുപോയ കുഞ്ഞിന് കൈത്താങ്ങുമായി തിരുവനന്തപുരം തഹസിൽദാർ ബാലസുബ്രഹ്മണ്യൻ. കഴിഞ്ഞ ബുധനാഴ്ച മുംബൈയിൽ നിന്ന് നേത്രാവതി ട്രെയിനിൽ എത്തിയ കുഞ്ഞിനാണ് ഉദ്യോഗസ്ഥൻ സ്നേഹസ്പർശമായി മാറിയത്.

വൈകുന്നേരം ഏഴരമണിയോടെ റയിൽവെ സ്റ്റേഷനിലെത്തിയ കുഞ്ഞിനെയും ഒപ്പമുണ്ടായ സ്ത്രീയെയും ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപെട്ടത് സ്ത്രീയോട് കാര്യങ്ങൾ തിരക്കി. കുട്ടി തന്റേതാണെന്നായിരുന്നു മാറ്റി മറുപടി തുടർന്ന് ഉദ്യോഗസ്ഥർ ചോദിച്ച ചോദ്യങ്ങൾക്ക് സ്ത്രീ പരസ്പര വിരുദ്ധമായ ചില ഉത്തരങ്ങൾ നല്കി കൊണ്ടിരുന്നു . ശേഷം കോവിഡ് പരിശോധനക്കായി ജനറൽ ആശുപത്രിയിലേക്ക് സ്ത്രീയെ കൊണ്ടു പോയി അതോടെ കുഞ്ഞു തനിച്ചാവുകയായിരുന്നു.

കോവിഡ് പശ്ചാത്തലത്തിൽ കുട്ടിയോട് അടുത്ത് പെരുമാറാൻ എല്ലാർക്കും പേടിയായിരുന്നു. ശിശുക്ഷേമ സമിതിയിൽ വിവരം അറിയിച്ചെങ്കിലും ഒരുപാട് നേരം കാത്തിരുന്നെങ്കിലും ആളുകളെത്തിയില്ല. ഈ സമയത്താണ് കോവിഡ് ഭീതിയിലും മനുഷ്യത്വം മുൻ നിർത്തി തഹസിൽദാർ ബാലസുബ്രഹ്മണ്യൻ കുഞ്ഞിനെ ചേർത്ത് പിടിച്ച് വാഹനത്തിൽ ശിശുക്ഷേമ സമിതിയിൽ എത്തിച്ചു. തുടർന്ന് ഈ കഥ ഫേസ്ബുക്കിൽ വൈറലായി നിരവധി ഉദ്യോഗസ്ഥർ അഭിനന്ദനവുമായി രംഗത്തെത്തി. ഈ കാലത്തും മികച്ച പ്രവർത്തനത്തിലൂടെ മാതൃകയായ ഉദ്യോഗസ്ഥൻ നാടിനു തന്നെ അഭിമാനമാണ്

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!