കേരഫെഡ് മുഖേന നടത്തുന്ന പച്ചത്തേങ്ങ സംഭരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍ കുമാര്‍ ജൂലൈ ആറിന് രാവിലെ 11.30 ന് നളന്ദ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യും. എം.കെ മുനീര്‍ എം.എല്‍ എ അധ്യക്ഷത വഹിക്കും. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, എ പ്രദീപ് കുമാര്‍ എം.എല്‍.എ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.
കേരകര്‍ഷകര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ക്ക് മാന്യമായ വില ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരഫെഡ് പച്ചത്തേങ്ങ സംഭരണം ആരംഭിക്കുന്നത്. കേരഫെഡ് ചെയര്‍മാന്‍ ജെ.വേണുഗോപാലന്‍ നായര്‍, കൃഷി വകുപ്പ് ഡയറക്ടര്‍ ഡോ. രത്തല്‍ കേല്‍ക്കര്‍, നാളികേര വികസന ബോര്‍ഡ് ചെയര്‍പെഴ്സണ്‍ വി ഉഷാ റാണി, സഹകരണസംഘം രജിസ്ട്രാര്‍ ഡോ പി കെ ജയശ്രീ, കോര്‍പറേഷന്‍ കൗണ്‍സിലര്‍ ജയശ്രീ കീര്‍ത്തി, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.