കുന്ദമംഗലം : കുന്ദമംഗലം കോടതി കെട്ടിട നവീകരണ പ്രവൃത്തി ത്വരിതപ്പെടുത്തുന്നത് സംബന്ധിച്ച് പി.ടി.എ റഹീം എം.എല്‍.എ നിയമസഭയില്‍ സബ്മിഷന്‍ അവതരിപ്പിച്ചതിന് സബ്മിഷന് മുഖ്യമന്ത്രി നിയമസഭയില്‍ രേഖാമൂലം മറുപടി നല്‍കി.
നിലവില്‍ കുന്ദമംഗലം കോടതി കെട്ടിടം അതിന്റെ പൈതൃക സ്വഭാവം നിലനിര്‍ത്തിക്കൊണ്ട് നവീകരിക്കുന്നതിന് ഹൈക്കോടതി രജിസ്ട്രാര്‍ നല്‍കിയ പ്രൊപ്പോസലിന് അംഗീകാരം നല്‍കിയിട്ടുണ്ട് എന്നും പൊതുമരാമത്ത് വകുപ്പ് ചീഫ് എഞ്ചിനീയര്‍ തയ്യാറാക്കി നല്‍കിയ ഒരു കോടി രൂപയുടെ എസ്റ്റിമേറ്റ് പ്രകാരം നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനുള്ള നടപടി എടുത്തത് വരുന്നു എന്നും മുഖ്യമന്ത്രി മറുപടി നല്‍കി.
കോടതി കെട്ടിടത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി പോലീസ് സ്റ്റേഷന്‍ മാറ്റി സ്ഥാപിക്കേണ്ടതുണ്ട് എന്നും നിര്‍മാണച്ചുമതല ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയെ ഏല്‍പ്പിച്ചിട്ടുണ്ട് എന്നും മറുപടിയിലുണ്ട്